App Logo

No.1 PSC Learning App

1M+ Downloads
വില സംവിധാനം ഉൾപ്പെടുന്ന സമ്പദ് വ്യവസ്ഥ ഏതാണ്?

Aമിശ്ര സമ്പദ് വ്യവസ്ഥ

Bമുതലാളിത്ത സമ്പദ് വ്യവസ്ഥ

Cസോഷ്യലിസ്റ്റ് സമ്പദ് വ്യവസ്ഥ

Dആധുനിക സമ്പദ് വ്യവസ്ഥ

Answer:

B. മുതലാളിത്ത സമ്പദ് വ്യവസ്ഥ

Read Explanation:

മുതലാളിത്ത സമ്പദ് വ്യവസ്ഥ

  • ഒരു രാജ്യത്തെ ഉല്പാദനഘടകങ്ങളിൽ ഭൂരിഭാഗവും സ്വകാര്യ ഉടമസ്ഥതയിലും നിയന്ത്രണത്തിലും നിലക്കൊള്ളുന്ന സമ്പദ് വ്യവസ്ഥകളാണ് മുതലാളിത്ത സമ്പദ് വ്യവസ്ഥകൾ.
  • സാധന സാമഗ്രികളുടെ ചോദനവും പ്രദാനവും അനുസരിച്ചാണ് മുതലാളിത്തത്തിൽ ഉല്പ്പന്നങ്ങളുടെ വില നിശ്ചയിക്കുന്നത്. ഈ പ്രക്രിയയാണ് വില സംവിധാനം.

Related Questions:

എന്ത് ഉത്പാദിപ്പിക്കണം, എങ്ങനെ ഉത്പാദിപ്പിക്കണം, ആർക്ക് വേണ്ടി ഉത്പാദിപ്പിക്കണം എന്നെല്ലാം ആസൂത്രണം ചെയ്‌ത്‌ ജനക്ഷേമം മനസ്സിലാക്കി ഉത്പാദനം, വിതരണം എന്നിവ നടത്തപ്പെടുന്നത് ഏത് സമ്പദ്‌വ്യവസ്ഥയിലാണ് ?
ക്രമസമാധാനപാലനം, വൈദേശിക ആക്രമണങ്ങളെ പ്രതിരോധിക്കൽ എന്നിവയിലേക്ക് മാത്രമായി രാഷ്ട്രത്തിൻ്റെ ചുമതലകൾ ചുരുങ്ങുന്നത് ഏത് സമ്പദ്‌വ്യവസ്ഥയിലാണ് ?
സ്വാതന്ത്ര്യാനന്തരം ഇന്ത്യയുടെ സാമ്പത്തിക വികസനത്തിന് ഏതുതരം സമ്പത്ത് വ്യവസ്ഥയാണ് സ്വീകരിച്ചത്?
സ്വത്തവകാശത്തിനുള്ള സ്വാതന്ത്ര്യവും സാമ്പത്തിക നിയന്ത്രണവും ഒരുപോലെ നിലനിൽക്കുന്ന സമ്പദ്‌വ്യവസ്ഥ ഏത് ?
ചുവടെ കൊടുത്തിട്ടുള്ളവയിൽ ഏതാണ് വികസിത സമ്പദ്വ്യവസ്ഥയല്ലാത്തത് ?