വിവരാവകാശ നിയമത്തിൽ ഏതൊക്കെ സ്ഥാപനങ്ങളിൽ നിന്നും വിവരങ്ങൾ ശേഖരിക്കൻ സാധിക്കുകയില്ല എന്ന് പറയുന്ന പട്ടിക ഏതാണ് ?
A1
B2
C3
D4
Answer:
B. 2
Read Explanation:
വിവരവകാശ നിയമത്തിൽ രണ്ടാം ഷെഡ്യൂളിലിൽ വകുപ്പ് 24 ആണ് ഏതെല്ലാം സംഘടനകൾക്ക് വിവരാവകാശ നിയമം ബാധകമായിരിക്കില്ല എന്ന് പ്രസ്താവിക്കുന്നത്
രണ്ടാം ഷെഡ്യൂളിൽ ഉൾപ്പെട്ടിരിക്കുന്ന സംഘടനകൾ :
- ഇന്റലിജൻസ് ബ്യൂറോ
- ക്യാബിനറ്റ് സെക്രട്ടേറിയറ്റിന്റെ റിസർച്ച് ആന്റ് അനാലിസിസ് വിംഗ്
- റവന്യൂ ഇന്റലിജൻസ് ഡയറക്ട്രേറ്റ്
- കേന്ദ്ര സാമ്പത്തിക ഇന്റലിജൻസ് ബ്യൂറോ
- നാർകോട്ടിക് കണ്ട്രോൾ ബ്യൂറോ
- വ്യോമയാന ഗവേഷണ കേന്ദ്രം
- സ്പെഷ്യൽ ഫ്രോണ്ടിയർ ഫോഴ്സ്
- അതിർത്തി രക്ഷാ സേന
- കേന്ദ്ര റിസർവ് പോലീസ് സേന
- ഇന്തോ-ടിബറ്റൻ അതിർത്തി സേന
- കേന്ദ്ര വ്യവസായ സുരക്ഷാ സേന
- ദേശീയ സുരക്ഷാ ഗാർഡ്
- ആസ്സാം റൈഫിൾസ്
- ശസസ്ത്ര സീമാ ബൽ
- സ്പെഷ്യൽ ബ്രാഞ്ച് (സി ഐ ഡി)
- ആൻഡമാൻ അന്റ് നിക്കോബാർ ക്രൈംബ്രാഞ്ച് സി ഐ ഡി
- സി ബി ദാദ്ര ആന്റ് നഗർ ഹവേലി
- സ്പെഷ്യൽ ബ്രാഞ്ച് ലക്ഷദ്വീപ് പോലീസ്
- സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ്
എന്നാൽ അഴിമതി ആരോപണങ്ങളെയും മനുഷ്യാവകാശങ്ങളെയും സംബന്ധിച്ച വിവരങ്ങൾ ഈ ഉപ വകുപ്പു പ്രകാരം ഒഴിവാക്കുന്നതിനു വ്യവസ്ഥയില്ല.