App Logo

No.1 PSC Learning App

1M+ Downloads
വിവരാവകാശ നിയമത്തിൽ പൊതു അധികാരികളെ കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ് ഏത് ?

Aവകുപ്പ് 2(h)

Bവകുപ്പ് 2(f)

Cവകുപ്പ് 2(j)

Dവകുപ്പ് 2(i)

Answer:

A. വകുപ്പ് 2(h)

Read Explanation:

പൊതു അധികാരികൾ

  • വിവരാവകാശ നിയമത്തിൽ വകുപ്പ് 2(h) പൊതു അധികാരികളെ നിരവചിക്കുന്നു. 
  • ഇന്ത്യൻ ഭരണഘടന പ്രകാരമോ, പാർലമെന്റൊ സംസ്ഥാന നിയമസഭകൾ നിർമ്മിച്ച നിയമം വഴിയോ, സർക്കാർ വിജ്ഞാപനം വഴിയോ നിലവിൽ വന്നതോ , രൂപീകരിക്കപ്പെട്ടതോ ആയ എല്ലാ സ്ഥാപനങ്ങളും പൊതു അധികാരികൾ ആണ്. 
  • ഇത് കൂടാതെ സർക്കാർ ഉടമസ്ഥതയിൽ ഉള്ളതോ, നിയന്ത്രണത്തിലുള്ളതോ, സർക്കാരിൽ നിന്ന് ധനസഹായം ലഭിക്കുന്നതോ ആയ സർക്കാരിതര സ്ഥാപനങ്ങളും പൊതു അധികാരികളുടെ നിർവചനത്തിൽ വരുന്നു.

Related Questions:

വിവരാവകാശ നിയമത്തിലെ വകുപ്പുകളുടെ എണ്ണം എത്ര?
ഒരു വിവരാവകാശ അപേക്ഷ ഫയൽ ചെയ്യുന്നതിനുള്ള കുറഞ്ഞ പ്രായപരിധി എത്രയാണ്?

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ വിവരാവകാശകമ്മീഷണർമാരുടെ കാലാവധിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക ?

(i) കേന്ദ്ര ഗവൺമെന്റ് നിർദ്ദേശിക്കുന്ന കാലയളവിലേക്കോ അല്ലെങ്കിൽ അവർക്ക് 60 വയസ്സ് തികയുന്നത് വരെയോ

(ii) കേന്ദ്ര, സംസ്ഥാന കമ്മീഷണർമാരുടെ കാലാവധി നിശ്ചയിക്കുന്നത് അതതു സർക്കാരുകളാണ്

(iii) കേന്ദ്ര വിവരാവകാശ കമ്മീഷണർമാർ 5 വർഷത്തേക്കും സംസ്ഥാന കമ്മീഷണർമാർ 3 വർഷത്തേക്കുമാണ് നിയമിക്കപ്പെടുന്നത്

(iv) കേന്ദ്ര,  സംസ്ഥാന കമ്മീഷണർമാരുടെ കാലാവധി  3 വർഷമോ അല്ലെങ്കിൽ അവർക്ക് 65 വയസ്സ് തികയുന്നത് വരെയോ

ശരിയായ ജോഡി ഏത് ?

  1. MKSS - വിവരാവകാശത്തിന് വേണ്ടിയുള്ള പ്രസ്ഥാനം
  2. സ്വത്തവകാശം - നിയമപരമായ അവകാശം
  3. ബഹുമതികൾ റദ്ദാക്കൽ - മൗലിക അവകാശം
  4. ഇന്ത്യൻ ഭരണഘടനയുടെ ഭാഗം IV (A) - മൗലിക കടമകൾ

 

വിവരാവകാശ നിയമപ്രകാരം രണ്ടാം അപ്പീൽ തീർപ്പാക്കേണ്ടത് എത്ര ദിവസത്തിനുള്ളിലാണ് ?