App Logo

No.1 PSC Learning App

1M+ Downloads
വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെടുന്ന വിവരം മൂന്നാമതൊരു വ്യക്തിയുടെ പക്കൽ നിന്ന് സ്വീകരിക്കേണ്ടതും ആയത് ആ വ്യക്തി രഹസ്യമായി കരുതുന്നതും ആണെങ്കിൽ അനുവർത്തിക്കേണ്ട നടപടികൾ.

Aവകുപ്പ് 11 വിവരാവകാശ നിയമം

Bവകുപ്പ് 10 വിവരാവകാശ നിയമം

Cവകുപ്പ് 8 വിവരാവകാശ നിയമം

Dവകുപ്പ് 7 വിവരാവകാശ നിയമം

Answer:

A. വകുപ്പ് 11 വിവരാവകാശ നിയമം

Read Explanation:

മൂന്നാം കക്ഷിയുമായി ബന്ധപ്പെട്ട വിവരം (വകുപ്പ് 11)

  • മൂന്നാം കക്ഷി എന്നാല്‍ വിവരങ്ങള്‍ക്കായി അപേക്ഷിക്കുന്ന
    പൗരൻ അല്ലാത്ത (അപേക്ഷകനല്ലാത്ത) ഒരു വൃക്തിയും, ഒരു പൊതു
    അധികാരിയും ഉള്‍പ്പെടുന്നു.
  • ഒരു മുന്നാം കക്ഷിയുമായി ബന്ധപ്പെട്ടതോ നല്‍കിയിട്ടുളതോ ആയതും, ആ മൂന്നാം കക്ഷി രഹസ്യമായി കരുതുന്നതുമായ ഒരു വിവരം  വെളിപ്പെടുത്താന്‍ ഉദ്ദേശിക്കുമ്പോള്‍, സ്റ്റേറ്റ്  പബ്ലിക്‌ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍,അപേക്ഷ ലഭിച്ച്‌ അഞ്ചു ദിവസത്തിനകം ആ മൂന്നാം കക്ഷിക്ക്‌
    വിവരം വെളിപ്പെടുത്തുന്നതിന്‌ ഉദ്ദേശിക്കുന്നുവെന്നുള്ള
    അറിയിപ്പ്‌ നല്‍കുന്നതാണ്‌.
  • വിവരം വെളിപ്പെടുത്തേണ്ടതാണോ എന്നതു സംബന്ധിച്ച ലിലിതമായോ വാക്കാലോ ഉളള നിര്‍ദ്ദേശം നൽകുന്നതിന്  നോട്ടീസിൻ മേൽ  മുന്നാം കക്ഷി നല്‍കുന്ന നിര്‍ദ്ദേശം വിവരം വെളിപ്പെടുത്തുന്നത്‌ സംബന്ധിച്ച
    തീരുമാനമെടുക്കുമ്പോള്‍ പബ്ലിക്‌ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍
    പരിഗണിക്കേണ്ടതാണ്‌.
  • അത്തരം നോട്ടിസ്  ലഭിച്ച്‌ 10 ദിവസത്തിനകം നിര്‍ദ്ദിഷ്ട വെളിപ്പെടുത്തലിനെതിരായി മുന്നാം കക്ഷിക്ക്‌ ആക്ഷേപം സമർപ്പിക്കാന്‍ അവസരം ലഭിക്കുന്നതാണ്‌.
  • എന്നാല്‍, നിയമ സംരക്ഷണമുള്ള വ്യപാരവാണിജ്യ രഹസ്യങ്ങളൊഴികെയുള്ള സംഗതികളില്‍, മുന്നാം കക്ഷിയുടെ താൽപര്യത്തെക്കാളും പൊതുതാൽപര്യത്തിനാണു പ്രാധാന്യമെങ്കിൽ ആ വിവരം വെളിപ്പെടുത്താവുന്നതാണ്‌.

Related Questions:

ദി കോഡ് ഓഫ് ക്രിമിനൽ പ്രോസിഡ്യുയറിൽ വാറണ്ട് കേസുകളുമായി ബന്ധപ്പെട്ട സെക്ഷൻ ഏതാണ് ?
According to Land Conservancy Amendment Act 2009, an officer entrusted with responsibility of reporting unlawful occupation of government land fails to report or initiate action against him shall be punishable. What is the punishment ?
A judgment can be reviewed by _______
2012ലെ POSCO നിയമത്തിൽ, ലൈംഗിക കടന്നുകയറ്റത്തിലൂടെയുള്ള ആക്രമണത്തിനുള്ള ശിക്ഷയുടെ കുറഞ്ഞ കാലാവധി എത്ര?
കേരള ലോകായുകത നിയമം പാസ്സാക്കിയ വർഷം ഏതാണ് ?