Challenger App

No.1 PSC Learning App

1M+ Downloads
വീര കഥകളും, ജന്തു കഥകളും ഇഷ്ടപ്പെടുന്നതോടൊപ്പം, ഫലിത ബോധമുള്ള സന്ദർഭങ്ങളെ ഇഷ്ടപ്പെടുകയും ചെയ്യുന്ന വികാസ ഘട്ടം :

Aമധ്യബാല്യം

Bഅന്ത്യ ബാല്യം

Cആദ്യ ബാല്യം

Dകൗമാരം

Answer:

A. മധ്യബാല്യം

Read Explanation:

മധ്യബാല്യം (Middle childhood)


  • കായികവും ചാലക ശേഷീകരവുമായ വികസനം - ഇന്ദ്രിയങ്ങളുടെയും പേശികളുടെയും ശക്തവും വൈവിധ്യമുള്ളതുമായി പ്രവർത്തിക്കുന്ന വികസന ഘട്ടം
  • കായിക നൈപുണികൾ - മധ്യബാല്യത്തിൽ ദ്രുതഗതിയിലുള്ള പരിപക്വനവും പേശീവികസനവും നടക്കുന്നതിനാൽ കുട്ടി ആർജിക്കുന്നത്.
  • വൈകാരിക വികസനം - ശിശു തന്റെ വൈകാരിക വ്യവഹാരം, ലജ്ജ, ഉത്കണ്ഠ, ഈർഷ്യ, പ്രതീക്ഷ, നിരാശ, പ്രിയം എന്നിങ്ങനെ വ്യത്യസ്തരീതികളിൽ പ്രകടിപ്പിക്കുന്ന വികസന ഘട്ടം
  • വൈകാരിക വികസനം - വികാരപ്രകടനങ്ങൾ നിയന്ത്രിക്കുന്നതും വിധേയത്വവും അധീശത്വവും മാറിമാറി പ്രത്യക്ഷപ്പെടുന്നതുമായ വികസന ഘട്ടം
  • വൈകാരിക വികസനം - വികാരങ്ങൾ, തീവ്ര വികാരങ്ങളായി (Sentiments) രൂപപ്പെടുന്ന വികസനഘട്ടം
  • വൈകാരിക വികസന കാലഘട്ടം അറിയപ്പെടുന്നത് - ആത്മരതിയുടെ കാലഘട്ടം (Age of Narcissism)
  • ബൗദ്ധിക വികസനം - സമീപസ്ഥ പരിസ്ഥിതിയുടെ നിരവധി അനുഭവങ്ങൾ കുട്ടിക്കുണ്ടാകുന്നതും അതിലൂടെ ഒട്ടേറെ വിജ്ഞാനം ആർജിക്കുന്നതുമായ വികസനഘട്ടം
  • ബൗദ്ധിക വികസനം - കളികളിലൂടെ, വായനയുടേയും എഴുത്തിന്റേയും ബാല പാഠങ്ങൾ അഭ്യസിക്കുന്ന വികസന ഘട്ടം
  • ബൗദ്ധിക വികസന കാലഘട്ടത്തിൽ മുൻപന്തിയിൽ നിൽക്കുന്ന പ്രവർത്തനങ്ങൾ - ജിജ്ഞാസ, നിർമാണപരത, ശേഖരണ പ്രവണത, കളിയിലുള്ള ആന്തരിക താൽപര്യം
  • അനുകരണങ്ങളിലും യഥാർത്ഥ സങ്കൽപ്പത്തിലും കുട്ടി കൂടുതൽ പ്രാധാന്യം നൽകുന്ന ബൗദ്ധിക വികസനം അറിയപ്പെടുന്നത് - ഭാവനയുടെ കാലം (Age of Fantasy)
  • കുട്ടിയുടെ ആദ്യത്തെ സാമൂഹിക വ്യവഹാര മേഖലയാണ് - കുടുംബം
  • സാമൂഹികവും സാന്മാർഗ്ഗികവുമായ വികസനം - കൂട്ടി കൂട്ടുകാരെ കണ്ടെത്താനും ചങ്ങാത്തം കൂടാനും തുടങ്ങുന്ന വികസന ഘട്ടം
  • സാമൂഹികവും സാന്മാർഗ്ഗികവുമായ വികസനം - കുട്ടി സഹകരണവും അനുകമ്പയും സാമൂഹികാംഗീകാരവും കലഹവും കളിയാക്കലും വഴക്കടിക്കലും ശത്രുതയുമെല്ലാം ഉൾപ്പെടെ സങ്കീർണ്ണമായ സാമൂഹിക വ്യവഹാര ശൈലി ആർജ്ജിക്കുന്ന വികസനഘട്ടം
  • കുട്ടിയുടെ പദാവലി വളരെ പെട്ടെന്നു വികസിക്കുന്ന വികസനഘട്ടം - ഭാഷാ വികസനം
  • ഭാഷാ വികസനം - അർത്ഥമുള്ള വാചകങ്ങളും വാക്യങ്ങളും നിർമിക്കുകയും ആശയ വിനിമയം വേഗത്തിൽ നടത്താനുള്ള കഴിവ് ആർജിക്കുകയും ചെയ്യുന്ന വികസനഘട്ടം



മധ്യബാല്യത്തിലെ പ്രകൃതവും സവിശേഷതകളും


  • യുക്തി പൂർവ്വം ചോദ്യങ്ങൾ ചോദിക്കാൻ, ഈ ഘട്ടത്തിൽ കുട്ടികൾ ഇഷ്ടപ്പെടുന്നു. യുക്തിപരമല്ലാത്ത ഉത്തരങ്ങളെ അവഗണിക്കാനും കുട്ടികൾക്ക് സാധിക്കുന്നു.
  • വീര കഥകളും, ജന്തു കഥകളും ഇഷ്ടപ്പെടുന്നതോടൊപ്പം, ഫലിത ബോധമുള്ള സന്ദർഭങ്ങളെ ഇഷ്ടപ്പെടുകയും ചെയ്യുന്നു.
  • വിവിധ പ്രവർത്തനങ്ങളിൽ ഏർപ്പെടാനും, പഠിക്കാനും ഇഷ്ടം പ്രകടിപ്പിക്കുന്നു.
  • സംഘബോധം കൂടുതൽ തീവ്രമാകുന്നു.
  • യാഥാർത്ഥ്യ ബോധത്തോടു കൂടി പെരുമാറാൻ കഴിയുന്നു.
  • സങ്കല്പ ലോകത്തു നിന്ന് ഏറെക്കുറെ വിടുതൽ വാങ്ങുന്ന ഘട്ടമാണിത്.

 

 


Related Questions:

Development is defined as a progressive series of changes that occur as a result of which two factors?
.................. എന്നത് വളർച്ചയോടൊപ്പം, പരിസ്ഥിതിയുടെ സ്വാധീനം വഴി വ്യവഹാരത്തിൽ വന്നു ചേരുന്ന മാറ്റങ്ങളെ കുറിക്കുന്നു.
വളർച്ചയിൽ പാരമ്പര്യത്തിൻറെ യഥാർത്ഥ വാഹകരായി കരുതപ്പെടുന്നത് ഏതാണ് ?
What is the primary developmental task during early childhood (2–6 years)?
അനുസ്യൂതം മാറിക്കൊണ്ടിരിക്കുന്ന പരിസ്ഥിതി സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നതിനോ സങ്കീർണമായ വൈജ്ഞാനിക ശേഷികൾ ആവശ്യമായി വരുന്ന ഒരു പ്രവർത്തനം വിജയകരമായി നിർവഹിക്കുന്നതിനോ വ്യക്തിയെ സഹായിക്കുന്ന മാനസിക ശേഷികളുടെയും കഴിവുകളുടെയും വികസനമാണ് :