വീരപാണ്ഡ്യ കട്ടബൊമ്മൻ കലാപം നയിച്ച സ്ഥലം
Aതിരുനൽവേലി
Bമൈസൂർ
Cസേലം
Dകൊച്ചി
Answer:
A. തിരുനൽവേലി
Read Explanation:
വീരപാണ്ഡ്യ കട്ടബൊമ്മൻ
- 18-ആം നൂറ്റാണ്ടിൽ തിരുനൽവേലിയിലെ പാഞ്ചാലങ്കുറിച്ചിയിൽ ബ്രിട്ടീഷ് ഭരണത്തിനെതിരെ പടനയിച്ച ഭരണാധികാരി
- കട്ടബൊമ്മന്റെ സമകാലികനായിരുന്ന കേരളത്തിലെ രാജാവ് - പഴശ്ശിരാജ
- കർണാടകയിലെ നവാബിന്റെ സാമന്തനായിരുന്നു കട്ടബൊമ്മൻ
- 1799 മുതൽ 1805 വരെ ഇദ്ദേഹം ബ്രിട്ടീഷുകാർക്ക് എതിരെ നടത്തിയ പോരാട്ടം 'കട്ടബൊമ്മൻ വിപ്ലവം' എന്ന പേരിൽ അറിയപ്പെടുന്നു
- കട്ടബൊമ്മൻ വിപ്ലവം അറിയപ്പെടുന്ന മറ്റൊരു പേര് - 'പോളിഗർ വിപ്ലവം'
- പ്രാരംഭമായി ബ്രിട്ടീഷുകാർക്കെതിരെ കട്ടബൊമ്മൻ വിജയിച്ചുവെങ്കിലും അദ്ദേഹത്തിന്റെ സുഹൃത്തായ പുതുക്കോട്ട രാജാവ് കോഴ വാങ്ങി കട്ടബൊമ്മനെ ഒറ്റികൊടുത്തു
- ഒടുവിൽ 1799-ൽ ബ്രിട്ടീഷ് സൈന്യം അദ്ദേഹത്തെ പിടികൂടുകയും തൂക്കിലേറ്റുകയും ചെയ്തു.