App Logo

No.1 PSC Learning App

1M+ Downloads
വൃക്കകളുടെ ജീവധർമപരമായ അടിസ്ഥാന ഘടകം ഏതാണ് ?

Aയുറെറ്റർ

Bഗ്ലോമറൂലസ്

Cനെഫ്രോൺ

Dബോമൻസ് ക്യാപ്സൂൾ

Answer:

C. നെഫ്രോൺ

Read Explanation:

നെഫ്രോൺ 

  • വൃക്കയുടെ ഘടനാപരവും ധർമപരവുമായ അടിസ്ഥാന ഘടകത്തെ നെഫ്രോൺ എന്ന് വിളിക്കുന്നു 
  • നെഫ്രോൺ നിർവഹിക്കുന്ന ധർമ്മങ്ങൾ :
    • രക്തത്തിലെ ജലത്തിന്റെ സാന്ദ്രത നിയന്ത്രിക്കുക 
    • രക്തത്തിൽ ലയിച്ചിട്ടുള്ള സോഡിയം ലവണങ്ങളുടെ അളവുകളുടെ നിയന്ത്രണം
    • വിസർജ്യ വസ്തുവായ യൂറിയ വേർതീകരിച്ച് രക്തത്തെ ശുദ്ധീകരിക്കുക 
  • രക്തത്തിൽ ലയിച്ചിട്ടുള്ള ജലം, സോഡിയം എന്നിവ നിയന്ത്രിക്കുന്നതിലൂടെ രക്തസമ്മർദ്ദം ക്രമീകരിക്കുന്നതിൽ നെഫ്രോൺ മുഖ്യപങ്ക് വഹിക്കുന്നു 
  • ആന്റിഡയറെറ്റിക് (antidiuretic), അൽഡോസ്റ്റീറോൺ (aldosterone), പാരാതൈറോയിഡ് (parathyroid) എന്നീ ഹോർമോണുകളാണ് ഇവയുടെ പ്രവർത്തനം നിയന്ത്രിക്കുന്നത് 
  • ആരോഗ്യവാനായ ഒരു വ്യക്തിയുടെ  വൃക്കയിൽ  ഏകദേശം 1 മുതൽ 1.5 ദശലക്ഷം വരെ നെഫ്രോണുകൾ അടങ്ങിയിരിക്കുന്നതായി കണക്കാക്കപ്പെടുന്നു 

Related Questions:

Which of the following is the most toxic form of nitrogenous waste?
വിയർപ്പ് ഉണ്ടാക്കുന്ന വിയർപ്പ് ഗ്രന്ഥികൾ സ്ഥിതിചെയ്യുന്നതെവിടെ?
Which organ in herbivorous animals helps in digestion of starch through bacteria?
യുറേത്രൽ മീറ്റസ് സൂചിപ്പിക്കുന്നത് എന്ത് ?
ആദ്യത്തെ കൃത്രിമ വൃക്ക രൂപകല്പന ചെയ്തതാര്?