Challenger App

No.1 PSC Learning App

1M+ Downloads
വൃക്കകൾക്ക് തകരാർ സംഭവിച്ചാൽ ശരീരത്ത് നിന്നുമുള്ള മാലിന്യങ്ങളെ, നീക്കം ചെയ്യാൻ ഉപയോഗിക്കുന്ന ചികിത്സാരീതി ഏത്?

Aഫിസിയോതെറാപ്പി

Bആന്റിബയോട്ടിക് ചികിത്സ

Cഹീമോഗ്ലോബിൻ പരിശോധന

Dഡയാലിസിസ്

Answer:

D. ഡയാലിസിസ്

Read Explanation:

ഡയാലിസിസ്

  • രക്തത്തിൽ നിന്നും മാലിന്യങ്ങളെ അരിച്ചു മാറ്റുന്ന അരിപ്പകളാണ് വൃക്കകൾ.

  • നമ്മുടെ ശരീരത്തിൽ ഏകദേശം 5 ലിറ്റർ രക്തമാണ് ഉള്ളത്.

  • ഈ രക്തം നിരന്തരമായി നമ്മുടെ വൃക്കകളിൽക്കൂടി അരിക്കലിനു വിധേയമാകുന്നു.

  • ഇത് ശരീരത്തിൽ സ്വാഭാവികമായി നടക്കുന്ന വേർതിരിക്കൽ പ്രക്രിയയാണ്.

  • വൃക്കകൾക്ക് തകരാർ സംഭവിച്ചാൽ, അരിക്കൽ പ്രക്രിയ കുറഞ്ഞ് രോഗി ഗുരുതരമായ അവസ്ഥയിലേക്ക് കടക്കുന്നു. ഇത്തരം അവസ്ഥയിൽ കൃത്രിമ അരിക്കൽ പ്രക്രിയയായ ഡയാലിസിസ് ഉപയോഗിക്കുന്നു.


Related Questions:

ഒരു പദാർഥത്തിന്റെ തന്മാത്രകൾ വളരെ അടുത്ത് സ്ഥിതി ചെയ്യുന്ന അവസ്ഥയാണ്:
ചുവടെ തന്നിരിക്കുന്നതിൽ നിന്നും ഏകാത്മക മിശ്രിതങ്ങളെ കണ്ടെത്തുക?

ചുവടെ തന്നിരിക്കുന്നവയിൽ നിന്നും ശുദ്ധ പദാർഥങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക?

  1. ഒരേയിനം തന്മാത്രകൾ കൊണ്ടു നിർമ്മിതമായ പദാർഥങ്ങളാണ് ശുദ്ധ പദാർഥങ്ങൾ .
  2. വെളിച്ചെണ്ണ ഒരു ശുദ്ധ പദാർഥമാണ്.
  3. നാം ശ്വസിക്കുന്ന വായു ശുദ്ധ പദാർഥത്തിന് ഉദാഹരണമാണ്.
  4. സ്വർണ്ണം ഒരു ശുദ്ധ പദാർഥമാണ്.
    ഒരു പദാർഥത്തിന്റെ എല്ലാ ഗുണങ്ങളും ഉൾക്കൊള്ളുന്ന ഏറ്റവും ചെറിയ കണികയായി പരിഗണിക്കപ്പെടുന്നത് :

    ചുവടെ തന്നിരിക്കുന്നവയിൽ നിന്നും ലായനിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.

    1. സ്വർണ്ണം ഒരു ഖര- ദ്രാവക ലായനിയാണ്.
    2. പലേഡിയവും ,ഹൈഡ്രജനും ചേർന്നുണ്ടാക്കുന്ന ലായനി ഒരു ഖര- വാതക ലായനിയാണ്
    3. പഞ്ചസാര ലായനി ഉണ്ടാകുമ്പോൾ, പഞ്ചസാരയുടെ ഓരോ ഘടകങ്ങളും വ്യത്യസ്ത രീതിയിൽ അലിഞ്ഞു ചേരുന്നു.
    4. ലീനം ലായകത്തിൽ ലയിച്ചു, ലായനികൾ ഉണ്ടാകുന്നു.