Challenger App

No.1 PSC Learning App

1M+ Downloads
വെല്ലൂർ ലഹളയ്ക്ക് കാരണമായ സംഭവം :

Aസൈനിക സേവനത്തിനുപകരമായി ഭൂമി പതിച്ചു കിട്ടിയിരുന്ന സമ്പ്രദായം ബ്രിട്ടീഷുകാർ നിർത്തലാക്കിയത്

Bആർച്ച്ഡ്യൂക്ക് ഫ്രാൻസ് ഫെർഡിനാൻഡിൻ്റെ കൊലപാതകം

Cപ്ലേഗ് ബോണസ്

Dസൈനികർക്കിടയിൽ നടപ്പിലാക്കിയ വേഷപരിഷ്കാരം

Answer:

D. സൈനികർക്കിടയിൽ നടപ്പിലാക്കിയ വേഷപരിഷ്കാരം

Read Explanation:

വെല്ലൂർ ലഹള

  • ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സൈന്യത്തിലെ ഇന്ത്യൻ ശിപായിമാർ നടത്തിയ ആദ്യത്തെ കലാപം - വെല്ലൂർ ലഹള

  • വെല്ലൂർ ലഹള നടന്ന വർഷം - 1806 ജൂലൈ 10

  • വെല്ലൂർ കലാപകേന്ദ്രം - തമിഴ്നാട്ടിലെ വെല്ലൂർ

  • വെല്ലൂർ ലഹളയ്ക്ക് കാരണമായ സംഭവം - സൈനികർക്കിടയിൽ നടപ്പിലാക്കിയ വേഷപരിഷ്കാരം

  • വേഷപരിഷ്കാരം നടപ്പിലാക്കിയ സൈനിക മേധാവി - ജോൺ ക്രാഡോക്ക്

  • വെല്ലൂർ ലഹള അടിച്ചമർത്താൻ നേതൃത്വം കൊടുത്ത ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ - സർ. റോളോ ഗില്ലസ്പി

  • വെല്ലൂർ കലാപം നടക്കുമ്പോൾ മദ്രാസ് ഗവർണർ - വില്യം ബെന്റിക്

  • വെല്ലൂർ ലഹളയെ “ഒന്നാം സ്വാതന്ത്ര്യ സമര (1857) ത്തിന്റെ പൂർവ്വരംഗം” എന്ന് വിശേഷിപ്പിച്ചത് - വി.ഡി. സവർക്കർ


Related Questions:

താഴെപ്പറയുന്നവയില്‍ ആരാണ് ആദ്യമായി ഇന്ത്യയുമായി വാണിജ്യബന്ധം സ്ഥാപിച്ചത്?
Who is known as the “Pioneer English Man”?

ഇന്ത്യയിലെ ബ്രിട്ടീഷ് ആധിപത്യവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏതാണ് ? 

  1. ഇന്ത്യയിൽ ഏറ്റവും സമ്പന്നവും ഫലപുഷ്ടിയുമുള്ള ബംഗാളിലാണ് ബ്രിട്ടീഷുകാർ ആദ്യം ആധിപത്യം ഉറപ്പിച്ചത്  
  2. ഇന്ത്യയിൽ ബ്രിട്ടീഷുകാർക്ക് പരമാധികാരം ലഭിച്ച ആദ്യ പ്രദേശം - ബോംബൈ  
  3. 1661 ൽ ഇംഗ്ലണ്ടിലെ ചാൾസ് രണ്ടാമൻ പോർച്ചുഗീസ് രാജകുമാരി കാതറിനെ വിവാഹം കഴിച്ചപ്പോൾ സ്ത്രീധനമായി ബോംബെയെ നൽകി 
The Rowlatt Act was passed to :
What was the major impact of British policies on Indian handicrafts?