വേൾഡ് വൈഡ് ഫണ്ട് (WWF) സ്ഥാപിതമായ വർഷം ?
A1958
B1960
C1961
D1972
Answer:
C. 1961
Read Explanation:
- പ്രകൃതിയുടെ സംരക്ഷണം, ഗവേഷണം, പുനരുദ്ധാരണം എന്നിവക്കുവേണ്ടി തുടങ്ങിയ ഒരു അന്താരാഷ്ട്ര സംഘടനയാണ് വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ (World Wide Fund for Nature) അഥവാ ഡബ്ല്യു ഡബ്ല്യു എഫ് (WWF).
- 1961 സെപ്റ്റംബർ 11-ന് സ്വിറ്റ്സർലൻഡിലായിരുന്നു ഈ സംഘടനയുടെ പിറവി.
- വേൾഡ് വൈൽഡ്‌ലൈഫ് ഫണ്ട് (World Wildlife Fund) എന്നായിരുന്നു ആദ്യനാമം.
- 1986-ലാണ് ഡബ്ല്യു.ഡബ്ല്യു.എഫ് (WWF) എന്ന ചുരുക്കപ്പേര് തന്നെ നിലനിർത്താവുന്ന തരത്തിൽ 'വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ' എന്ന് പുനർനാമകരണം ചെയ്യപ്പെടുന്നത്.
- ഭീമൻ പാണ്ടയുടെ ചിത്രമാണ് ഈ സംഘടനയുടെ ചിഹ്നം.
- വന്യജീവി സംരക്ഷണത്തിൽ ലോകത്തെ ഏറ്റവും വലിയ സ്വകാര്യ സംഘടന ഡബ്ല്യു ഡബ്ല്യു എഫ് ആണ്.