Challenger App

No.1 PSC Learning App

1M+ Downloads
വൈക്കം സത്യാഗ്രഹം അവസാനിച്ച സമയത്തെ തിരുവിതാംകൂർ ഭരണാധികാരി ആര് ?

Aറാണി സേതു ലക്ഷ്മീഭായി

Bശ്രീമൂലം തിരുനാൾ

Cശ്രീ ചിത്തിര തിരുനാൾ

Dവിശാഖം തിരുനാൾ

Answer:

A. റാണി സേതു ലക്ഷ്മീഭായി

Read Explanation:

റാണി സേതു ലക്ഷ്മീഭായി

  • ഭരണകാലഘട്ടം - 1924-1931

  • ശ്രീചിത്തിര തിരുനാളിന് പ്രായം തികയാത്തതിനാൽ റീജൻ്റായി ഭരണം നടത്തിയ റാണി.

  • ഇരുപതാം നൂറ്റാണ്ടിൽ തിരുവിതാംകൂർ ഭരിച്ച എക വനിതാ ഭരണാധികാരി.

  • 1925ൽ 'ദേവദാസി' അഥവാ 'കുടിക്കാരി' സമ്പ്രദായം നിർത്തലാക്കിയ ഭരണാധികാരി.

  • 1925ൽ തന്നെ തിരുവിതാംകൂറിൽ ഗ്രാമപഞ്ചായത്തുകൾ രൂപീകരിച്ചത് റാണിയുടെ കാലത്താണ്.

  • 1926ൽ 'തിരുവിതാംകൂർ വർത്തമാനപത്രം നിയമം' പാസാക്കിയത് റാണിയാണ്.

  • ദേവസ്വം ഭരണം സർക്കാർ ഏറ്റെടുത്ത സമയത്ത് തിരുവിതാംകൂർ ഭരണാധികാരി

  • ദേവസ്വം വകുപ്പിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന ക്ഷേത്രങ്ങളില്‍ 'മൃഗബലി' 

  • നിരോധിച്ച ഭരണാധികാരി.

  • 1925ൽ രണ്ടാം നായർ ആക്ട് പാസാക്കി 'മരുമക്കത്തായ' സമ്പ്രദായത്തിന് പകരം 'മക്കത്തായ' സമ്പ്രദായം കൊണ്ടുവന്നു.

  • ബഹുഭാര്യത്വം നിരോധിച്ചു

  • റാണിയുടെ കാലത്ത് തിരുവിതാംകൂർ ദിവാൻ ആയിരുന്നത് : എം.ഇ വാട്സ്

  • 1929ൽ കേരളത്തിലെ ആദ്യത്തെ വൈദ്യുതീകരിച്ച പട്ടണമായി തിരുവനന്തപുരം മാറുമ്പോൾ ഭരണാധികാരി

വൈക്കം സത്യാഗ്രഹവും റാണി സേതുലക്ഷ്മി ഭായിയും

  • വൈക്കം സത്യാഗ്രഹം ആരംഭിച്ചപ്പോൾ തിരുവിതാംകൂർ ഭരണാധികാരി - ശ്രീമൂലം തിരുനാൾ

  • വൈക്കം സത്യാഗ്രഹം അവസാനിക്കുമ്പോൾ തിരുവിതാംകൂർ ഭരണാധികാരി - റാണി സേതുലക്ഷ്മി ഭായി

  • വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട് നടന്ന സവർണ്ണ ജാഥയുടെ മെമ്മോറാണ്ടം സമർപ്പിച്ചത് റാണിക്കാണ്.

  • 1925ൽ വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട് ഗാന്ധിജി കേരള സന്ദർശനം നടത്തിയപ്പോൾ റാണിയെ സന്ദർശിക്കുകയുണ്ടായി.

  • ശുചീന്ദ്രം സത്യാഗ്രഹം നടക്കുമ്പോൾ തിരുവിതാംകൂർ ഭരണാധികാരി.

  • തൃപ്പാപ്പൂർ സത്യാഗ്രഹം നടക്കുമ്പോൾ തിരുവിതാംകൂർ ഭരണാധികാരി.


Related Questions:

ആയില്യം തിരുനാളിൻ്റെ പ്രശസ്തനായ ദിവാൻ ആര് ?
തിരുവിതാംകൂറിന്റെ നെല്ലറ എന്ന് ഒരു കാലത്ത് അറിയപ്പെട്ടിരുന്ന 'നാഞ്ചിനാട് ' ഇന്ന് തമിഴ്നാട്ടിലെ ഏതു ജില്ലയിലാണ് സ്ഥിതി ചെയുന്നത് ?
താഴേകൊടുത്തിരിക്കുന്നവയിൽ മൂഴിക്കുളം കച്ചവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനയേത് ? (1). ക്ഷേത്ര വസ്തുക്കളുടെ ദുർവിനിയോഗവും ഊരാളന്മാരുടെ പ്രവർത്തികളും നിയന്ത്രിക്കുന്നതിനുള്ള ശ്രമം. (2). മഹോദയപുരത്തെ ചേരരാജാക്കന്മാരുടെ ശാസനം. (3). കുലശേഖര കാലത്തു നിലവിലിരുന്ന നികുതി രീതി. (4). ശാലകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവ്.
ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിലെ ഒറ്റക്കല്‍ മണ്ഡപം പണികഴിപ്പിച്ചതാര്‌?
First Modern factory for the manufacture of coir was opened at Alleppey during the period of