App Logo

No.1 PSC Learning App

1M+ Downloads
വൈക്കം സത്യാഗ്രഹത്തിന് പൂർണ്ണ പിന്തുണ നൽകിയ പത്രം ഏതാണ് ?

Aസഹോദരൻ

Bവിവേകോദയം

Cപശ്ചിമോദയം

Dസമദർശി

Answer:

D. സമദർശി

Read Explanation:

വൈക്കം സത്യാഗ്രഹം

  • ഇന്ത്യയിൽ അയിത്തത്തിനെതിരായി നടന്ന ആദ്യത്തെ സംഘടിത സമരം 

വൈക്കം സത്യാഗ്രഹത്തിന്‌ നേതൃത്വം നല്‍കിയ നേതാക്കള്‍:

  • ടി.കെ. മാധവന്‍ (പ്രധാന നേതാവ്‌)
  • സി.വി. കുഞ്ഞിരാമന്‍
  • കെ. കേളപ്പന്‍
  • കെ.പി. കേശവമേനോന്‍

  • അയിത്തോച്ചാടനത്തിനെതിരെ കാക്കിനഡ കോൺഗ്രസ് സമ്മേളനത്തിൽ പ്രമേയം പാസ്സാക്കാന്‍ മുന്‍കൈയെടുത്തത്‌ - ടി.കെ.മാധവന്‍
  • വൈക്കം സത്യാഗ്രഹ നിവേദനത്തില്‍ ഒപ്പുവെച്ചവരുടെ എണ്ണം - 23000 (നിവേദനം സമര്‍പ്പിക്കാന്‍ നേതൃത്വം നല്‍കിയത്‌ ചങ്ങനാശ്ശേരി പരമേശ്വരന്‍ പിള്ള)
  • വൈക്കം ക്ഷേത്ര റോഡും മറ്റു റോഡുകളും ജാതിമതഭേദമന്യേ സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട്‌ തിരുവിതാംകൂര്‍ നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ച വ്യക്തി - എന്‍.കുമാരന്‍ (1925)

  • വൈക്കം സത്യാഗ്രഹത്തിന് പൂർണ്ണ പിന്തുണ നൽകിയ പത്രം - സമദർശി
  • വൈക്കം സത്യാഗ്രഹം നടന്ന ക്ഷേത്രം - വൈക്കം മഹാദേവ ക്ഷേത്രം
  • വൈക്കം സത്യാഗ്രഹത്തിന് പിന്തുണ നൽകികൊണ്ട് പഞ്ചാബില്‍ നിന്നെത്തിയ വിഭാഗം - അകാലികള്‍
  • സത്യാഗ്രഹത്തില്‍ പങ്കെടുത്ത ശ്രീനാരായണ ഗുരുവിന്റെ ശിഷ്യന്‍മാര്‍ - സ്വാമി സത്യവ്രതന്‍, കോട്ടുകോയിക്കല്‍ വേലായുധന്‍
  • സത്യാഗ്രഹികള്‍ സത്യാഗ്രഹാശ്രമമായി ഉപയോഗിച്ച ശ്രീനാരായണ ഗുരുവിന്റെ ആശ്രമം - വെല്ലൂര്‍

  • വൈക്കം സത്യാഗ്രഹത്തോടനുബന്ധിച്ച്‌ സത്യാഗ്രഹം നടത്തിയ അഹിന്ദുക്കള്‍ - ജോര്‍ജ്ജ്‌ ജോസഫ്‌, പി.എം.സെബാസ്റ്റ്യന്‍, അബ്ദുള്‍ റഹിമാന്‍

  • സത്യാഗ്രഹവുമായി ബന്ധപ്പെട്ട്‌ വൈക്കത്ത്‌ നിന്നും തിരുവനന്തപുരത്തേക്ക്‌ സംഘടിപ്പിച്ച ജാഥയാണ്‌ - സവര്‍ണ്ണ ജാഥ
  • സവര്‍ണ്ണ ജാഥയ്ക്ക്‌ നേതൃത്വം നല്‍കിയത്‌ - മന്നത്ത്‌ പത്മനാഭന്‍
  • ഗാന്ധിജിയുടെ നിര്‍ദ്ദേശപകാരമാണ്‌ സവര്‍ണ്ണജാഥ സംഘടിപ്പിക്കപ്പെട്ടത്‌ -
  • സത്യാഗ്രഹത്തോടനുബന്ധിച്ച്‌ നാഗര്‍കോവിലില്‍ (കോട്ടാര്‍) നിന്നും തിരുവനന്തപുരത്തേക്ക്‌ സവര്‍ണ്ണ ജാഥ നയിച്ച വ്യക്തി - ഡോ. എം. ഇ. നായിഡു

  • ഗാന്ധിജിയുടെ നിർദ്ദേശപ്രകാരം നിരീക്ഷകൻ എന്ന നിലയിൽ വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്ത സ്വാതന്ത്ര്യസമര സേനാനി - ആചാര്യ വിനോബ ഭാവെ

ഇ വി രാമസ്വാമി നായ്ക്കർ

  • വൈക്കം സത്യാഗ്രഹകാലത്ത് സന്ദർശനം നടത്തിയ തമിഴ്‌നാട്ടിലെ നേതാവ് - ഇ വി രാമസ്വാമി നായ്ക്കർ
  • വൈക്കം സത്യാഗ്രഹത്തോടനുബന്ധിച്ച്‌ മധുരയില്‍ നിന്ന്‌ വൈക്കത്തേക്ക്‌ ജാഥ നയിച്ച ദേശീയ നേതാവ്‌ - ഇ.വി. രാമസ്വാമി നായ്ക്കര്‍
  • "വൈക്കം വീരർ" (വൈക്കം ഹീറോ) എന്നറിയപ്പെട്ടത് - ഇ വി രാമസ്വാമി നായ്ക്കർ
  • ഇ വി രാമസ്വാമി നായ്ക്കറുടെ സ്മാരകം സ്ഥിതിചെയ്യുന്ന കേരളത്തിലെ സ്ഥലം - വൈക്കം

  • വൈക്കം സത്യാഗ്രഹം അവസാനിച്ചത് - 1925 നവംബർ 23
  • ക്ഷേത്രത്തിന്റെ കിഴക്കേ നട ഒഴികെയുള്ള നിരത്തുകള്‍ ജാതിമതഭേദമന്യേ തുറന്നു കൊടുത്തത്‌ - 1925 നവംബര്‍ 23
  • വൈക്കം സത്യാഗ്രഹം നീണ്ടുനിന്നത്‌ - 603 ദിവസം

  • വൈക്കം ക്ഷ്രേതത്തിലേക്കുള്ള എല്ലാ വഴികളും, ജാതിമതഭേദമന്യേ എല്ലാവര്‍ക്കും തുറന്നു കൊടുക്കണമെന്ന്‌ അഭ്യര്‍ത്ഥിച്ച്‌ നിവേദനം സമര്‍പ്പിച്ചത്‌ - മഹാറാണി സേതുലക്ഷ്മിഭായിക്ക്‌

Related Questions:

താഴെ പറയുന്ന നവോത്ഥാന നായകരിൽ ഒരേ വർഷം ജനിച്ചവർ ആരെല്ലാം?
ടി കെ മാധവൻ അയിത്തോച്ചാടന പ്രമേയം അവതരിപ്പിച്ച I N C സമ്മേളനം കാക്കിനടയിൽ നടന്ന വർഷം ഏതാണ് ?
In which year chattambi swamikal attained his Samadhi at Panmana

Which of the following statements are correct?

1. The play 'Ritumathi' related to the reformation of Namboothiri community was written by VT Bhattathiripad.

2. The play 'Marakudaykkulile Mahanarakam' was also written by VT Bhattaraipad himself.

അമേരിക്കൻ മോഡൽ ഭരണപരിഷ്ക്കാരത്തിനെതിരെ കർഷകർ നടത്തിയ സമരം :