Challenger App

No.1 PSC Learning App

1M+ Downloads
വൈജ്ഞാനിക വികാസത്തിന്റെ അടിസ്ഥാനം :

Aബുദ്ധിയുടെ വികാസം

Bവ്യക്തിത്വത്തിന് വികാസം

Cഹൃദയത്തിൻറെ വികാസം

Dമസ്തിഷ്കത്തിന്റെ വികാസം

Answer:

D. മസ്തിഷ്കത്തിന്റെ വികാസം

Read Explanation:

വൈജ്ഞാനിക വികസനം (ബൗദ്ധിക വികസനം) 

  • അനുസ്യൂതം മാറിക്കൊണ്ടിരിക്കുന്ന പരിസ്ഥിതി സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നതിനോ സങ്കീർണമായ വൈജ്ഞാനിക ശേഷികൾ ആവശ്യമായി വരുന്ന ഒരു പ്രവർത്തനം വിജയകരമായി നിർവഹിക്കുന്നതിനോ വ്യക്തിയെ സഹായിക്കുന്ന മാനസിക ശേഷികളുടെയും കഴിവുകളുടെയും വികസനമാണ് - വൈജ്ഞാനിക വികസനം (ബൗദ്ധിക വികസനം) 
  • ചിന്ത, യുക്തിചിന്ത, ഭാഷ തുടങ്ങിയവയുടെ വികാസമാണ് - വൈജ്ഞാനിക വികാസം

മസ്തിഷ്കവും വൈജ്ഞാനിക വികാസവും

  • വൈജ്ഞാനിക വികാസത്തിന്റെ അടിസ്ഥാനം - മസ്തിഷ്കത്തിന്റെ വികാസം
  • ശാരീരിക ചലനങ്ങളെ നിയന്ത്രിക്കുന്ന സെറിബ്രൽ കോർടെക്സിന്റെ ഭാഗം ആദ്യം വികസിക്കുന്നു.
  • കാഴ്ച, കേൾവി തുടങ്ങിയവയെ നിയന്ത്രിക്കുന്ന ഭാഗങ്ങൾ പിന്നീടും, യുക്തി ചിന്ത പോലെയുള്ള ഉയർന്ന മാനസിക ശേഷികളെ നിയന്ത്രിക്കുന്ന ഭാഗങ്ങൾ അതിനുശേഷവും വികാസം പ്രാപിക്കുന്നു.
  • സെറിബ്രൽ കോർടെക്സിന്റെ വിവിധ ഭാഗങ്ങൾ വിവിധ അടിസ്ഥാനപരമായ ധർമ്മങ്ങൾ നിർവഹിക്കുന്നുവെങ്കിലും ഭാഷണം വായന തുടങ്ങിയ സങ്കീർണ പ്രവർത്തനങ്ങളിൽ സെറിബ്രൽ കോർടെക്സ് വിവിധ ഭാഗങ്ങൾ ഏകോപിച്ച് പ്രവർത്തിക്കുന്നു.
 

Related Questions:

യാഥാസ്ഥിത സദാചാരതലവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക ?

  1. നിയമങ്ങൾക്ക് അതീതമായ സ്വതന്ത്ര കാഴ്ചപ്പാട്
  2. മാതാപിതാക്കളുടെയും ഗുരുക്കന്മാരുടെയും പ്രവർത്തികൾ ആണ് സൽപ്രവർത്തികൾ എന്ന് കരുതുന്നു.
  3. കീഴ്വഴക്കങ്ങളും ആചാര്യമര്യാദകളും കുട്ടിക്ക് പ്രശ്നമല്ല
  4. കുടുംബവും സമൂഹവും ഉണ്ടാക്കുന്ന നിയമങ്ങളോട് പ്രതിബദ്ധത ഉണ്ടാകുന്നു.
    വിദ്യാലയപൂർവ്വഘട്ടം എന്നറിയപ്പെടുന്ന വികസന ഘട്ടം ?
    'അളക്കാവുന്ന മാറ്റം' (Quantitative change) എന്നത് താഴെപ്പറയുന്നവയിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
    ചുവടെ തന്നിരിക്കുന്നവയിൽ മാനസിക സമ്മർദ്ദം കുറയ്ക്കാനുള്ള മാർഗ്ഗം അല്ലാത്തത് ഏത് ?
    "രണ്ടു വയസ്സുള്ള കുട്ടി പെൻസിൽ പിടിക്കുന്നത് വിരലുകൾ മാത്രം ഉപയോഗിച്ചു കൊണ്ടല്ല , മറിച്ച് കൈപ്പത്തി അപ്പാടെ ഉപയോഗിച്ചാണ്" - ഇത് ഏത് വികാസ തത്വത്തിന് ഉദാഹരണമാണ്