Challenger App

No.1 PSC Learning App

1M+ Downloads
വൈദ്യുത ചാർജിനെ സംഭരിച്ച് വക്കാൻ കഴിയുന്ന ഒരു സംവിധാനമാണ് :

Aഡയോഡ്

Bകപ്പാസിറ്റർ

CI C

Dറെസിസ്റ്റർ

Answer:

B. കപ്പാസിറ്റർ

Read Explanation:

  • ചെറിയ തോതിൽ വൈദ്യുതി സംഭരിച്ചു വെക്കാൻ കഴിവുള്ള സംവിധാനം - കപ്പാസിറ്റർ 

  • ഒരു കപ്പാസിറ്ററിൽ സംഭരിക്കാൻ കഴിയുന്ന ചാർജിന്റെ അളവ് - കപ്പാസിറ്റൻസ് 

  • കപ്പാസിറ്റൻസിന്റെ യൂണിറ്റ് - ഫാരഡ് 

  • വിപരീതചാർജുള്ള ആകർഷണം നിമിത്തം ഇലക്ട്രോസ്കോപ്പിലെ ചാർജ് ഏറെ നേരം നിലനിൽക്കും . ഈ തത്വം പ്രയോജനപ്പെടുത്തി നിർമ്മിച്ച ഉപകരണമാണ് കപ്പാസിറ്റർ 

  • ഇൻസുലേറ്ററുകൾ - പ്ലേറ്റുകൾക്ക് നിശ്ചിത പരപ്പളവുള്ള ഒരു കപ്പാസിറ്ററിന്റെ വൈദ്യുതി സംഭരിക്കാനുള്ള ശേഷി വർധിപ്പിക്കാൻ പ്ലേറ്റുകൾക്കിടയിൽ ഉപയോഗിക്കുന്ന വസ്തുക്കൾ 

  • കപ്പാസിറ്ററിന്റെ ലോഹപ്ലേറ്റുകൾക്കിടയിൽ ഉപയോഗിക്കുന്ന ഇൻസുലേറ്ററുകൾ - ഡൈ ഇലക്ട്രിക് 
  • ഉദാ : പേപ്പർ ,വായു ,പോളിയെസ്റ്റർ 

 


Related Questions:

വസ്‌തുക്കൾക്ക് ചാർജുണ്ടെന്ന് സ്ഥിരീകരിക്കാനുള്ള മാർഗം ആകർഷണമല്ല, വികർഷണമാണ്. ഈ പ്രസ്താവന ശെരിയാണോ ?
കപ്പാസിറ്ററുകളിലെ വൈദ്യുതി സംഭരണശേഷി വർധിപ്പിക്കാൻ ഉപയോഗിക്കുന്ന ഇൻസുലേറ്ററുകൾ ഏതു പേരിൽ അറിയപ്പെടുന്നു ?
ഇലക്ട്രോൺ സ്വീകരിക്കുന്ന അറ്റത്തിന് ലഭിക്കുന്ന ചാർജ് :
നന്നായി ഉരസിയ പ്ലാസ്റ്റിക് സ്കെയിലിനെ ഒരു ടാപ്പിൽ നിന്ന് വരുന്ന നേർത്ത ജലധാരയ്ക്കരികിൽ കൊണ്ടുവന്നാൽ, എന്തു നിരീക്ഷിക്കുന്നു ?
ഇലക്ട്രോൺ ബാങ്ക് :