Challenger App

No.1 PSC Learning App

1M+ Downloads

വൈറസുകളെക്കുറിച്ച് നല്‍കിയ പ്രസ്താവനകളില്‍ ശരിയായവ തെരഞ്ഞെടുത്ത് എഴുതുക.

  1. പ്രോട്ടീന്‍ ആവരണത്തിനുള്ളില്‍ DNA അല്ലെങ്കില്‍ RNA തന്‍മാത്രകളെ ഉള്‍ക്കൊള്ളുന്ന ലഘുഘടനയാണ് വൈറസുകള്‍ക്കുള്ളത്.
  2. വൈറസുകളില്‍ എല്ലാ കോശാംഗങ്ങളും കാണപ്പെടുന്നു.
  3. ആതിഥേയകോശങ്ങളുടെ ജനിതകസംവിധാനം ഉപയോഗപ്പെടുത്തിയാണ് വൈറസുകള്‍ പെരുകുന്നത്.
  4. ബാക്ടീരിയ പോലുള്ള സൂക്ഷ്മജീവികളെ വൈറസുകള്‍ ബാധിക്കാറില്ല

    Aiii, iv ശരി

    Bഎല്ലാം ശരി

    Ci, iii ശരി

    Dii, iv ശരി

    Answer:

    C. i, iii ശരി

    Read Explanation:

    വൈറസ്

    • പ്രോട്ടീൻ ആവരണത്തിനുള്ളിൽ ഡി.എൻ.എ അല്ലെങ്കിൽ ആർ.എൻ.എ തന്മാത്രകളെ ഉൾക്കൊള്ളുന്ന ലഘുഘടനയാണ് വൈറസിന്.
    • സാധാരണ ജീവകോശങ്ങളിലുള്ള കോശാംഗങ്ങൾ വൈറസുകളിലില്ല.
    • ആതിഥേയകോശങ്ങളുടെ ജനിതകസംവിധാനത്തെ ഉപയോഗപ്പെടുത്തിയാണ് വൈറസുകൾ പെരുകുന്നത്.
    • മനുഷ്യരെ മാത്രമല്ല, സസ്യങ്ങളെയും മറ്റു ജന്തുക്കളെയും ബാക്ടീരിയ പോലുള്ള സൂക്ഷ്മജീവികളെയും വൈറസുകൾ ബാധിക്കാറുണ്ട്.

    Related Questions:

    താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

    1.മനുഷ്യശരീരത്തിലെ ലിഫോസൈറ്റുകളുടെ എണ്ണം കുറച്ച് പ്രതിരോധശേ‍ഷി കുറയ്ക്കുന്ന ഒരു സൂക്ഷ്മജീവിയുണ്ട്.

    2.എച്ച്.ഐ.വി ആണ് മനുഷ്യശരീരത്തിലെ ലിംഫോസൈറ്റ് കളുടെ എണ്ണം കുറച്ച് പ്രതിരോധശേഷി കുറയ്ക്കുന്ന സൂക്ഷ്മജീവി.

    നെൽചെടിയിലെ ബ്ലൈറ്റ് രോഗം പരത്തുന്ന രോഗാണുക്കൾ ഏത് ?
    താഴെ പറയുന്നവയിൽ ഏത് തരാം ബാക്റ്റീരിയകളാണ് ക്ഷയരോഗത്തിന് കാരണമാകുന്നത് ?
    എന്തിന്റെ കുറവാണ് പ്രമേഹരോഗത്തിലേക്ക് നയിക്കുന്നത് ?

    താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവന ഏത് ?

    1. ഡിഫ്തീരിയയെ തടയുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗം ഉചിതമായ പ്രതിരോധ വാക്സിന്‍ സ്വീകരിക്കുക എന്നുള്ളതാണ്.
    2. വാവലുകള്‍ ഭക്ഷിച്ച പഴങ്ങളുടെ അവശിഷ്ടങ്ങള്‍ കഴിയ്ക്കുന്നത് ആരോഗ്യത്തിന് ഭീഷണിയാണ്.