Challenger App

No.1 PSC Learning App

1M+ Downloads
വ്യക്തികളുടെ സവിശേഷ സ്വഭാവത്തെയും അബോധമനസ്സിലുള്ള അടിച്ചമർത്തപ്പെട്ട വികാരങ്ങളെയും മനസ്സിലാക്കുന്നതിനും അപഗ്രഥിക്കുന്നതിനും ഉപയോഗിക്കുന്ന രീതി ?

Aസിദ്ധി ശോധകം

Bസഞ്ചിത രേഖ

Cപ്രക്ഷേപണ രീതി

Dകേസ് സ്റ്റഡി

Answer:

C. പ്രക്ഷേപണ രീതി

Read Explanation:

പ്രക്ഷേപണ രീതി (Projective Method)

  • വ്യക്തികളുടെ സവിശേഷ സ്വഭാവത്തെയും അബോധമനസ്സിലുള്ള അടിച്ചമർത്തപ്പെട്ട വികാരങ്ങളെയും മനസ്സിലാക്കുന്നതിനും അപഗ്രഥിക്കുന്നതിനും ഉപയോഗിക്കുന്ന രീതി - പ്രക്ഷേപണ രീതി
  • പ്രക്ഷേപണ രീതിക്ക് ഉദാഹരണങ്ങൾ :-
    • റോഷ മഷിയൊപ്പ് പരീക്ഷ (Rorschach Ink Blot Test) 
    • തീമാറ്റിക് അപ്പർസെപ്ഷൻ ടെസ്റ്റ് (Thematic Apperception Test)
    • ചിൽഡ്രൻസ് അപ്പർസെപ്ഷൻ ടെസ്റ്റ് (Children's Apperception Test)
    • പദസഹചരത്വ പരീക്ഷ (Word Association Test)
    • വാക്യപൂരണ പരീക്ഷ (Sentence Completion Test)

Related Questions:

കുട്ടികളെക്കുറിച്ചുള്ള സ്വഭാവ വിവരങ്ങളും പ്രത്യേക സംഭവങ്ങളും രേഖപ്പെടുത്തുന്ന റെക്കോർഡ് ?

നിരീക്ഷണ രീതിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക :

  1. ഒരു വ്യക്തിയുടെ വ്യവഹാരത്തെ തത്സമയം തന്നെ നേരിട്ട് നിരീക്ഷിക്കുന്ന രീതിയാണിത്. 
  2. നിരീക്ഷണം ഫലപ്രദമാകണമെങ്കിൽ കൃത്യമായ പ്ലാനിങ്, ഉപകരണങ്ങളുടെ (കാമറ, ടേപ്പ്, വീഡിയോ, പട്ടികകൾ, സ്ക്രീനുകൾ) യുക്തിപരമായ ഉപയോഗം, നിരീക്ഷകന്റെ മികച്ച വൈദഗ്ധ്യം, നിരീക്ഷകന്റെ സ്വാധീനരഹിതവും വസ്തുനിഷ്ഠവുമായ സമീപനം, വേഗത്തിലും കൃത്യവുമായ റിക്കാർഡിങ് എന്നിവ അനിവാര്യമാണ്.
  3. ക്ലാസുമുറിയിൽ പല സന്ദർഭങ്ങളിലും ഈ രീതി സഹായകരമാണ്
  4. ശേഖരിക്കപ്പെടുന്ന വിവരങ്ങളുടെ ഉയർന്ന വിശ്വാസ്യത നിരീക്ഷണരീതിയുടെ മേന്മയാണെങ്കിലും യോഗ്യതയുള്ള നിരീക്ഷകരുടെ കുറവും നിരീക്ഷക പക്ഷപാതവും വിവരങ്ങളുടെ രേഖീകരണ വൈഷമ്യവും പലപ്പോഴും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു.
    അനു നാലാം ക്ലാസ്സിൽ എല്ലാ പ്രവർത്തനങ്ങളിലും ഉത്സാഹത്തോടെ പങ്കെടുക്കുമായിരുന്നു. എന്നാൽ ക്ലാസ് കയറ്റം ലഭിച്ച് അഞ്ചാം ക്ലാസിലെത്തിയപ്പോഴോ വളരെ മൂകയായി കാണപ്പെട്ടു. ഒന്നിലും ശ്രദ്ധയില്ല. ഈ കുട്ടിയുടെ പ്രശ്നം തിരിച്ചറിഞ്ഞ് പരിഹരിക്കാൻ പറ്റിയ മാർഗ്ഗം :
    കുട്ടികളിലെ ഉത്കണ്ഠ അവരുടെ പഠന സിദ്ധിയെ എങ്ങനെ സ്വാധീനിക്കുന്നു എന്നതിനെകുറിച്ച് ശാസ്ത്രീയമായി പഠിക്കുവാൻ ബാക്കി എല്ലാ ചരാചരങ്ങളെയും നിയന്ത്രിച്ചു കൊണ്ടുള്ള പഠന രീതി ഏത് ?
    .............. വിലയിരുത്തുന്നതിന് തീമാറ്റിക് അപ്പർ സെപ്ഷൻ ടെസ്റ്റ് (TAT) ഉപയോഗിക്കുന്നു.