Challenger App

No.1 PSC Learning App

1M+ Downloads
വ്യക്തിത്വ രൂപവത്കരണമാണെങ്കിൽ വിദ്യാഭ്യാസത്തിൻറെ ലക്ഷ്യമെങ്കിൽ താഴെ പറയുന്നവയിൽ ഏത് വ്യക്തിരൂപങ്ങളെയാണ് അധ്യാപകർ വാർത്തെടുക്കാൻ ശ്രമിക്കേണ്ടത് ?

Aഅന്തർമുഖൻ

Bബഹിർമുഖൻ

Cഉഭയമുഖൻ

Dഇവയൊന്നുമല്ല

Answer:

B. ബഹിർമുഖൻ

Read Explanation:

അന്തർമുഖത്വം - ബഹിർമുഖത്വം (Introversion-Extroversion) 
  • ഈ മാനത്തിന്റെ തുടർരേഖയുടെ ഉച്ചാഗ്രം സാമൂഹിക തത്പരരും ഉല്ലാസഭരിതരുമായ അധികബഹിർമുഖരെ ഉൾക്കൊള്ളുമ്പോൾ നീചാഗ്രം നിശ്ശബ്ദരും ആത്മനിഷ്ഠരും നിയന്ത്രിത വ്യവഹാരമുള്ളവരുമായ അന്തർമുഖരെ ഉൾക്കൊള്ളുന്നു. 
  • ഐസങ്ക് ചൂണ്ടിക്കാണിക്കുന്നത് ഇത്തരത്തിൽ പൂർണ്ണമായും അന്തർമുഖരോ ബഹിർമുഖരോ ആയ വ്യക്തികളെ അപൂർവമായി മാത്രമേ കാണാനാവൂ എന്നാണ്. അതുകൊണ്ടാണ് ഈ മാനത്തെ അത്യധിക ബഹിർമുഖത്വം മുതൽ അത്യധിക അന്തർമുഖത്വംവരെ നീളുന്ന ഒരു തുടർരേഖയായി വിഭാവനം ചെയ്യുന്നത്.
  • ഏതൊരു വ്യക്തിക്കും അയാളുടെ ബഹിർമുഖത്വം അന്തർമുഖത്വ നിലവാരത്തിന്റെ അടിസ്ഥാനത്തിൽ ഈ തുടർരേഖയിൽ അനുയോജ്യമായ ഒരു സ്ഥാനം നിർണ്ണയിക്കാൻ കഴിയും
 

Related Questions:

കാരണമില്ലാതെ കൂടെകൂടെ ദേഷ്യംവരുന്ന സ്വഭാവക്കാരാണ് ശൈശവ-ബാല്യ ഘട്ടത്തിലെ കുട്ടികൾ. ഈ പ്രകൃതമാണ് ?

താഴെപ്പറയുന്നവയിൽനിന്നും പൂർണ്ണ വ്യക്തിത്വവുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന തിരഞ്ഞെടുക്കുക :

  1. സഹജമായ കഴിവുകൾ ഉപയോഗപ്പെടുത്തി നിരന്തരം പ്രവർത്തന നിരതനായ ഒരു വ്യക്തിയെ പൂർണ വ്യക്തിത്വത്തിന് ഉടമയായി പരിഗണിക്കാം എന്ന് എബ്രഹാം മാസ്ലോ അഭിപ്രായപ്പെടുന്നു.
  2. അനുഭവങ്ങളെ തുറന്ന മനസ്സോടെ ഉൾക്കൊള്ളുന്നു.
  3. താഴ്ന്ന തലത്തിലുള്ള സർഗ്ഗാത്മകത പ്രകടിപ്പിക്കുന്നു.
  4. തെരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യം ഔചിത്യ പൂർവ്വം ഉപയോഗിക്കുന്നു.
    അബ്രഹാം മാസ്‌ലോയുടെ അഭിപ്രായത്തിൽ ശക്തി, നേട്ടം, കഴിവ് എന്നിവ ഒരു വ്യക്തിയുടെ ഏത് ആവശ്യത്തിൽ ഉൾപ്പെട്ടിരിക്കുന്നു ?
    സാമൂഹികമായി അസ്വീകാര്യമായ ആഗ്രഹങ്ങളെ അഭിലഷണീയമായ വഴികളിലൂടെ തിരിച്ചു വിടുന്ന പ്രക്രിയ അറിയപ്പെടുന്നത് :
    ഫ്രോയിഡിൻ്റെ മനോ-ലൈംഗിക വികസന സിദ്ധാന്തത്തിലെ ലൈംഗികാവയവ ഘട്ടത്തിന്റെ മറ്റൊരു പേര് ?