വ്യക്തിത്വത്തിലെ പ്രരൂപം സിദ്ധാന്തപ്രകാരം ഷെൽഡൻ വ്യക്തിത്വത്തെ തരംതിരിച്ചത്തിൻറെ അടിസ്ഥാനം ?
Aമനോഗുണങ്ങൾ
Bശരീരപ്രകൃതി
Cശരീരഘടന
Dമനോവ്യാപാരങ്ങൾ
Answer:
B. ശരീരപ്രകൃതി
Read Explanation:
ഇന സമീപനം (Type Approach)
- ഇന സമീപനപ്രകാരം വ്യക്തിത്വം നിർണയിക്കുന്നത് - ഒരു വ്യക്തിയുടെ ബാഹ്യവും ആന്തരികവുമായ ശരീരഘടന, ഭക്ഷണരീതി
- ഇന സമീപന പ്രകാരം വ്യക്തിത്വ നിർണയം നടത്തിയ പ്രതിഭാശാലികളാണ് ഹിപ്പോക്രറ്റസ്, ഷെൽഡൺ, ക്രഷ്മർ
- മനുഷ്യ ശരീരത്തിൽ നാലു തരം രസങ്ങളുണ്ടെന്നും (രക്തം, മഞ്ഞപിത്തരസം, ശ്ലേഷ്മം, കറുത്ത പിത്തരസം) ആ വ്യക്തിയുടെ ശരീരത്തിൽ മുന്തിനില്ക്കുന്ന രസം അയാളുടെ വൈകാരിക ചിന്താ വൃത്തിയ്ക്ക് സവിശേഷ സ്വഭാവം നല്കുന്നുവെന്ന് അഭിപ്രായപ്പെട്ടത് - ഹിപ്പോക്രേറ്റ്സ്
ഷെൽഡൻ
- വ്യക്തിത്വത്തിലെ പ്രരൂപം സിദ്ധാന്തപ്രകാരം ഷെൽഡൻ വ്യക്തിത്വത്തെ തരംതിരിച്ചത്തിൻറെ അടിസ്ഥാനം - ശരീരപ്രകൃതി
ഇനം | കായിക സവിശേഷതകൾ | സവിശേഷസ്വഭാവങ്ങൾ |
എൻഡോമോർഫിക് | ഉരുണ്ട് തടിച്ച മൃദുവായ ശരീരം | സമൂഹബന്ധങ്ങളിൽ താത്പര്യം സ്നേഹപൂർണ്ണമായ പെരുമാറ്റം |
മെസോമോർഫിക് | ശരീരബലവും വികസിതപേശികളും | ഉന്മേഷം, ഉത്കർഷേച്ഛ, ദൃഢമായ അഭിപ്രായം |
എക്ടോമോർഫിക് | പൊക്കമുള്ള നേർത്ത ശരീരം | ഭയന്നഭാവം, അന്തർമുഖത, നിയന്ത്രിത വ്യവഹാരം |