App Logo

No.1 PSC Learning App

1M+ Downloads
വ്യക്തിയുടെ അന്തസും സ്വാതന്ത്ര്യവും സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഭരണവ്യവസ്ഥ ഏത് ?

Aരാജവാഴ്ച

Bകുലീനാധിപത്യം

Cസമഗ്രാധിപത്യം

Dജനാധിപത്യം

Answer:

D. ജനാധിപത്യം

Read Explanation:

  • 'ജനങ്ങൾ ജനങ്ങൾക്കുവേണ്ടി ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെടുന്ന ജനങ്ങളുടെ ഭരണകൂടം' -ജനാധിപത്യത്തെക്കുറിച്ച് എബ്രഹാം ലിങ്കൺ നിർവചിച്ചതിങ്ങനെ.

  • രാജഭരണവും സാമ്രാജ്യത്വവും ഏകാധിപത്യവും ഉയർത്തിയ ഒട്ടേറെ വെല്ലുവിളികൾ തരണംചെയ്താണ് ജനാധിപത്യത്തിന്റെ വളർച്ച.

  • പൊതുനന്മയാണ് ജനാധിപത്യത്തിന്റെ ആത്യന്തിക ലക്ഷ്യം.

  • ലോകത്തിലെ ജനാധിപത്യ രാജ്യങ്ങളിൽ പ്രധാന സ്ഥാനമുണ്ടായിരുന്ന രാജ്യമാണ് ഇന്ത്യ.

  • ഇന്ത്യയിൽ ജനാധിപത്യസംവിധാനം നിലനിൽക്കുന്നതിന്റെ അടിസ്ഥാന രേഖയാകട്ടെ ഭരണഘടനയും.

  • സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതിയെക്കുറിച്ച് ഭരണഘടനയുടെ ആമുഖം വിളംബരം ചെയ്യുന്നു. ഇതുതന്നെയാണ് ജനാധിപത്യ സംവിധാനത്തിന്റെ ലക്ഷ്യവും.


Related Questions:

ഇന്ത്യൻ ദേശയീയ പാർട്ടിയായി അംഗീകരിക്കപ്പെടാത്ത രാഷ്ട്രീയ പാർട്ടിയെ തിരിച്ചറിയുക (2022 ലെ ഡാറ്റ പ്രകാരം )
സ്വതന്ത്ര ഇന്ത്യയിൽ മുഖ്യമന്ത്രി പദവിയിൽ ഇരിക്കെ അഴിമതി ആരോപണത്തെ തുടർന്ന് അറസ്റ്റിലാകുന്ന ആദ്യ വ്യക്തി ആര് ?
ഗുജറാത്തിലെ അക്ഷർധാം സ്വാമി നാരായണ ക്ഷേത്രത്തിൽ നിന്നും തീവ്രവാദികളെ പുറത്താക്കാൻ NSG നടത്തിയ സൈനിക നീക്കം ഏത് പേരിൽ അറിയപ്പെടുന്നു ?
Dravida Munnetra Kazhagam (DMK) is a regional political party in the Tamil Nadu State of India. It was founded in 1949 by C.N.Annadurai as a breakaway faction from another political party headed by Periyar (E.V. Ramaswami Naiker).What was its name?
അണ്ണാ ഹസാരെയുടെ ജന്മസ്ഥലം എവിടെയാണ് ?