App Logo

No.1 PSC Learning App

1M+ Downloads
വ്യക്തിയെയും സമൂഹത്തെയും ഒരുപോലെ മാറ്റിയെടുക്കാൻ ശക്തിയുള്ള ഒരു ഉപാധിയാണ് വിദ്യാഭ്യാസം. ആരുടെ അഭിപ്രായമാണിത് ?

Aഗാന്ധിജി

Bഅരിസ്റ്റോട്ടിൽ

Cപെസ്റ്റലോസി

Dപ്ലാറ്റോ

Answer:

C. പെസ്റ്റലോസി

Read Explanation:

ജൊഹാൻ ഹെൻറിച്ച് പെസ്റ്റലോസി (Johann Heinrich Pestalozzi) (1746-1827)

  • പെസ്റ്റലോസ്സിയുടെ ജന്മരാജ്യം - സ്വിറ്റ്സർലാന്റ്
  • പെസ്റ്റലോസിയുടെ വിദ്യാഭ്യാസ വീക്ഷണങ്ങളെ ക്കുറിച്ചുള്ള പുസ്തകം - ലിയോനാർഡ് ആന്റ് ജെർട്രൂഡ് (Leonard and Gertrude)
  • പെസ്റ്റലോസി ആശയാവിഷ്കാരം നടത്തിയ വിദ്യാഭ്യാസരീതിയുടെ മനഃശാസ്ത്രത്തെക്കുറിച്ച് വിവരിക്കുന്ന അദ്ദേഹത്തിന്റെ മറ്റൊരു പുസ്തകമാണ് - 'How Gertrude Teaches Her Children'. 
  • പെസ്റ്റലോസ്സി വിവിധകാലഘട്ടത്തിൽ വിദ്യാലയം സ്ഥാപിച്ച സ്ഥലങ്ങൾ :-
    • ഒർഗാൻ (1778)
    • സ്റ്റാൻസ് (1799)
    • ബർഗ്ഡോർഫ് (1800-1804),
    • വെർഡൻ (1805-1825)

 

  • പെസ്റ്റലോസിയെ വളരെയേറെ സ്വാധീനിച്ച റൂസ്സോയുടെ പുസ്തകം - എമിലി (Emile)
  • “മനുഷ്യന്റെ ആന്തരിക ശക്തികളുടെ നെെസർഗ്ഗികവും ഇണക്കമുള്ളതും പുരോഗമനോന്മുഖമായ വികസനമാണ് വിദ്യാഭ്യാസം" - പെസ്റ്റലോസി 
  • പെസ്റ്റലോസിയുടെ പ്രധാന കൃതികൾ :-
    • Leonard and Gertude
    • How Gertude Teaches Her Children
    • Books for Mothers
    • Mother and Child

 

  • ദരിദ്രരുടെയും ചൂഷിതരുടെയും വക്താവ് എന്നറിയപ്പെടുന്നത് - പെസ്റ്റലോസി

 

  • "ജ്ഞാനത്തിൽ നിന്ന് അജ്ഞാനത്തിലേക്ക്" - പെസ്റ്റലോസി

 


Related Questions:

ഉദ്ഗ്രഥിത പഠന രീതിയുമായി ബന്ധമില്ലാത്തതേത് ?
ജീവിത കേന്ദ്രീകൃത വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകിയ ചിന്തകനാണ് ?
"തന്റെ ഉള്ളിലുള്ള ചൈതന്യത്തിന്റെ പ്രതിഫലനമായി, ചിന്താശേഷിയും മനസ്സാന്നിധ്യവുമുള്ള ഒരു വ്യക്തിയുടെ പിറവിക്ക് സഹായിക്കുകയാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം" - എന്ന് പറഞ്ഞതാര് ?
ആദ്യത്തെ നഴ്സറി സ്കൂൾ സ്ഥാപിച്ചത് ആര് ?
ക്രീഡാപ്രവിധിയുടെ ഉപജ്ഞാതാവാര്?