വ്യത്യസ്ത ഇനം തന്മാത്രകൾ തമ്മിലുള്ള ആകർഷണബലം അറിയപ്പെടുന്നത് ?
Aപ്രതലബലം
Bവിസ്കസ് ബലം
Cകൊഹിഷൻ ബലം
Dഅഡ്ഹിഷൻ ബലം
Answer:
D. അഡ്ഹിഷൻ ബലം
Read Explanation:
ഒരേ ഇനം തന്മാത്രകൾ തമ്മിലുള്ള ആകർഷണബലമാണ് കൊഹിഷൻ ബലം
വ്യത്യസ്ത ഇനം തന്മാത്രകൾ തമ്മിലുള്ള ആകർഷണബലമാണ് അഡ്ഹിഷൻ ബലം
ചില പ്രാണികൾക്ക് ജലോപരിതലത്തിലൂടെ സഞ്ചരിക്കാൻ കഴിയുന്നതും ദ്രാവക ഉപരിതലത്തിൽ ബ്ലേഡ്, പേപ്പർക്ലിപ്പ് ഇവ പൊങ്ങിനിൽക്കുന്നതും പ്രതലബലം മൂലമാണ്.
ചലിച്ചുകൊണ്ടിരിക്കുന്ന ദ്രാവകപടലങ്ങൾക്കിടയിൽ അവയുടെ ആപേക്ഷിക ചലനത്തെ തടസ്സപ്പെടുത്തുന്ന വിധത്തിൽ പടലങ്ങൾക്ക് സമാന്തരമായി പ്രവർത്തിക്കുന്ന ഘർഷണബലമാണ് വിസ്കസ് ബലം