Challenger App

No.1 PSC Learning App

1M+ Downloads
വ്യത്യസ്ത ഊഷ്മാവുള്ള രണ്ടു വസ്തുക്കൾ സമ്പർക്കത്തിലാവുമ്പോൾ ചൂടുള്ളതിൽ നിന്ന് തണുത്ത വസ്തുവിലേക്ക് ഊർജം പ്രവഹിക്കുന്ന പ്രക്രിയ

Aസംനയനം

Bസംവഹനം

Cഅഭിവഹനം

Dരാസസംശ്ലേഷണം

Answer:

A. സംനയനം

Read Explanation:

കരയുമായി സമ്പർക്കത്തിലുള്ള വായു സാവധാനം ചൂടുപിടിക്കുന്നു. ചൂടു പിടിച്ച താഴത്തെ പാളിയിലെ വായുവുമായി സമ്പർക്ക ത്തിലുള്ള മുകളിലത്തെ പാളിയും ചൂടുപിടിക്കുന്നു. ഈ പ്രക്രിയയെ സംനയനം എന്നു വിളിക്കുന്നു. വ്യത്യസ്ത ഊഷ്മാവുള്ള രണ്ടു വസ്തുക്കൾ സമ്പർക്കത്തിലാവുമ്പോൾ ചൂടുള്ളതിൽ നിന്ന് തണുത്ത വസ്തുവിലേക്ക് ഊർജം പ്രവഹിക്കുമ്പോഴാണ് സംനയനം സാധ്യമാകുന്നത്. രണ്ടു വസ്തുക്കളുടെയും ഊഷ്മാവ് ഒരുപോലെയാകുംവരെയോ, വസ്തുക്കൾ തമ്മിലുള്ള ബന്ധം വിഛേദിക്കപ്പെടുന്നതുവരെയോ ഈ താപകൈമാറ്റം തുടരുന്നു. അന്തരീക്ഷത്തിന്റെ താഴത്തെ പാളി ചൂടുപിടിക്കുന്നത് പ്രധാനമായും സംനയനപ്രക്രിയയിലൂടെയാണ്.


Related Questions:

ഭൂമി അന്തരീക്ഷത്തിലേക്ക് ഊർജ്ജം പ്രസരിപ്പിക്കുന്നത്:
അന്തരീക്ഷം പ്രധാനമായും ചൂടാകുന്നത് എങ്ങനെ ?
വായുവിന്റെ ലംബ ചൂടാക്കൽ പ്രക്രിയ:
ഏത് ദിവസമാണ് ഭൂമി സൂര്യനോട് ഏറ്റവും അടുത്തുള്ളത്?
എന്താണ് ഐസോതെർം?