Challenger App

No.1 PSC Learning App

1M+ Downloads
വ്യവഹാരത്തിന്റെ ബാഹ്യ പ്രകടനം കണ്ടുതന്നെ തിരിച്ചറിയാവുന്ന റയ്മണ്ട് കാറ്റലിന്റെ സവിശേഷത ഏത് ?

Aപ്രതലസവിശേഷതകൾ

Bപ്രഭവസവിശേഷതകൾ

Cദ്വിതീയ സവിശേഷത

Dമുഖ്യ സവിശേഷത

Answer:

A. പ്രതലസവിശേഷതകൾ

Read Explanation:

റയ്മണ്ട് കാറ്റലിന്റെ 'പ്രതല-പ്രഭവ' സവിശേഷതാസിദ്ധാന്തം / (Raymond Cattell's Theory of Surface and Source trait)

 
വ്യക്തിത്വ സവിശേഷതയെ റെയ്മണ്ട് ബി കാറ്റൽ നിർവചിക്കുന്നത് വിവിധ സന്ദർഭങ്ങളിലുള്ള വ്യക്തിയുടെ വ്യവഹാരങ്ങളിൽനിന്ന് അനുമാനിച്ചെടുക്കാവുന്ന വ്യക്തിത്വരൂപഘടനയെന്നാണ്.
 
1. പ്രതലസവിശേഷതകൾ (Surface traits) :
  • വ്യവഹാരത്തിന്റെ ബാഹ്യ പ്രകടനം കണ്ടുതന്നെ തിരിച്ചറിയാവുന്ന സവിശേഷതകളാണ് പ്രതല സവിശേഷതകൾ.
  • ജിജ്ഞാസ, വിശ്വസ്തത, നയചാതുര്യം തുടങ്ങിയവ ഉദാഹരണങ്ങൾ.
 
2. പ്രഭവസവിശേഷതകൾ (Source traits) :
  • വ്യക്തിയുടെ വ്യവഹാരങ്ങളുടെ സ്വഭാവം നിർണ്ണയിക്കുന്ന അടിസ്ഥാന വ്യവസ്ഥകളോ പ്രഭാവങ്ങളോ ആണ് പ്രഭവ സവിശേഷതകൾ. അവ പ്രത്യക്ഷത്തിൽ കാണാനാവില്ല, വ്യവഹാരങ്ങളിൽനിന്ന് പരോക്ഷമായി അനുമാനിക്കാനേ കഴിയുകയുള്ളൂ.
  • അധിശത്വബോധം, വിധേയത്വം, വൈകാരികത തുടങ്ങിയവ ഈ കൂട്ടത്തിൽ പെടുന്നു.

Related Questions:

സഹപാഠിയുടെ പെൻസിൽ മോഷ്ടിച്ചതിന് രാമുവിനെ അവൻറെ മാതാപിതാക്കൾ വഴക്കുപറഞ്ഞു. മോഷ്ടിക്കുന്നത് തെറ്റാണ് എന്ന് രാമു മനസ്സിലാക്കി. ഇവിടെ ഏത് പ്രക്രിയയാണ് നടന്നത് ?
ഇദ്ദിനെ നിയന്ത്രിക്കാനായി മനുഷ്യനിലുള്ള പോലീസ് ശക്തിയാണ് .......... ?

താഴെപ്പറയുന്നവയിൽ പ്രമുഖ സവിശേഷതയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക :

  1. ഒരു വ്യക്തിയെ സാമാന്യമായി വിവരിക്കാൻ ഉപയോഗിക്കാവുന്ന ഏതാനും സവിശേഷ പ്രവണതകൾ 
  2. വ്യക്തിയുടെ വ്യവഹാരത്തിൻ്റെ അംശങ്ങളെയെല്ലാം സ്വാധീനിക്കുന്ന പ്രാഥമിക സവിശേഷതകൾ 
  3. വ്യക്തിത്വത്തിൻ്റെ സുപ്രധാന ഘടകങ്ങളായി കരുതപ്പെടാറില്ല
  4. മറ്റുള്ള സവിശേഷതകളെക്കാൾ മേധാവിത്വം പുലർത്തുന്നു
  5. മേധാവിത്വം പുലർത്തുന്നവയല്ല
    വാസനാപരമായ ആവശ്യങ്ങളെയും പരിസ്ഥിതി സാഹചര്യങ്ങളെയും ഇണക്കി ചേർക്കുന്ന വ്യക്തിത്വത്തിൻ്റെ ഘടന ?
    Part of personality that acts as moral center?