App Logo

No.1 PSC Learning App

1M+ Downloads
വ്യാവസായികമായി സൾഫ്യൂരിക് ആസിഡ് നിർമ്മിക്കുമ്പോൾ ഉപയോഗിക്കുന്ന ഉൽപ്രേരകം ഏത് ?

Aവനേഡിയം പെൻ്റോക്സൈഡ്

Bഇരുമ്പ്

Cപ്ലാറ്റിനം

Dഫോസ്ഫോറിക് ആസിഡ്

Answer:

A. വനേഡിയം പെൻ്റോക്സൈഡ്

Read Explanation:

സൾഫ്യൂരിക് ആസിഡ് 

  • ഓയിൽ ഓഫ് വിട്രിയോൾ എന്നറിയപ്പെടുന്നു 
  • രാസവസ്തുക്കളുടെ രാജാവ് എന്നറിയപ്പെടുന്നു 
  • സൾഫ്യൂരിക് ആസിഡ് നിർമ്മിക്കുന്ന പ്രക്രിയ - സമ്പർക്ക പ്രക്രിയ ( കോൺടാക്ട് പ്രോസസ് )
  • ഇതിൽ ഉപയോഗിക്കുന്ന ഉൽപ്രേരകം - വനേഡിയം പെന്റോക്സൈഡ് (V₂O₅ )

സമ്പർക്ക പ്രക്രിയയുടെ മൂന്ന് ഘടകങ്ങൾ 

  • സൾഫറിനെയോ സൾഫൈഡ് അയിരുകളെയോ വായുവിൽ കത്തിച്ച് SO₂ ഉണ്ടാക്കുന്നു 

  • SO₂ വനേഡിയം പെന്റോക്സൈഡിന്റെ സാന്നിധ്യത്തിൽ ഓക്സിജനുമായി പ്രവർത്തിച്ച് SO₃ ആയി മാറുന്നു 

  • SO₃ , H₂SO₄ ൽ ആഗിരണം ചെയ്ത് ഒലിയം ( H₂ S₂ O₇ ) ഉണ്ടാക്കുന്നു 

  • സമ്പർക്ക പ്രക്രിയ വഴി ലഭിക്കുന്ന സൾഫ്യൂരിക് ആസിഡിന്റെ ശുദ്ധതയുടെ ശതമാനം - 96 - 98 %

Related Questions:

ഹേബർ പ്രക്രിയയിൽ ഉപയോഗിക്കുന്ന ഉൽപ്രേരകം ?
അമോണിയ ഉൽപ്പന്നമായി വരുന്ന ഒരു സംതുലിത വ്യൂഹത്തിൽ, അമോണിയ നീക്കം ചെയ്യുമ്പോൾ ഉൽപ്പന്നത്തിന്റെ ഗാഢതയിലെ വ്യത്യാസം ?
അമോണിയ വാതകം നീറ്റുകക്കയിലൂടെ കടത്തിവിടുന്നത് എന്തിനാണ് ?
ഒരു രാസപ്രവർത്തനത്തിൽ ഏർപ്പെടാൻ ആഭികാരക തന്മാത്രകൾക്ക് ഉണ്ടായിരിക്കേണ്ട കുറഞ്ഞ ഗതികോർജം ?
രാസവസ്തുക്കളുടെ രാജാവ് എന്നറിയപ്പെടുന്നത് ?