Challenger App

No.1 PSC Learning App

1M+ Downloads
വർണവിവേചന സമരത്തിൻ്റെ രക്‌തസാക്ഷി വള്ളിയമ്മ മുനുസ്വാമിയുടെ പ്രതിമ സ്ഥാപിച്ചത് ?

Aടോൾസ്‌റ്റോയ് ഫാമിൽ

Bചെന്നൈയിലെ മെറീന ബീച്ചിൽ

Cഡൽഹിയിലെ രാജ്ഘട്ടിൽ

Dഗാന്ധി സമിതിയിൽ

Answer:

A. ടോൾസ്‌റ്റോയ് ഫാമിൽ

Read Explanation:

• മഹാത്മാഗാന്ധി 1910ൽ ദക്ഷിണാഫ്രിക്കയിൽ സ്ഥാപിച്ച ടോൾ സ്റ്റോയ് ഫാമിൽ അക്കാലത്ത് അദ്ദേഹത്തോടൊപ്പം പ്രക്ഷോഭത്തിൽ പങ്കെടുത്തു രക്തസാക്ഷിയായ ഇന്ത്യക്കാരി വള്ളിയമ്മ മുനു സ്വാമിയുടെ പ്രതിമ സ്ഥാപിച്ചു.

• സർക്കാരിന്റെ വർണവിവേചന നടപടികൾക്കെതിരെ അഭിഭാഷകനായിരുന്ന ഗാന്ധിജി സ്‌ഥാപിച്ച കൂട്ടായ്മയാണ് ടോൾസ്‌റ്റോയ് ഫാം.

• പ്രതിഷേധ സമരങ്ങളിൽ പങ്കെടുത്ത കൗമാരക്കാരിയായ തമിഴ്‌നാട് സ്വദേശി വള്ളിയമ്മയെക്കുറിച്ച് ഗാന്ധിജി 'സത്യഗ്രഹ ഇൻ സൗത്ത് ആഫ്രിക്ക' എന്ന പുസ്‌തകത്തിൽ വിവരിച്ചിട്ടുണ്ട്.

• ജയിലിൽവച്ച് രോഗബാധിതയായ വള്ളിയമ്മ 16-ാം വയസ്സിൽ മരിച്ചു.

• ടോൾസ്‌റ്റോയ് ഫാമിൽ ഗാന്ധിജിയുടെയും നെൽസൻ മണ്ടേലയുടെയും പ്രതിമകൾക്കൊപ്പമാണ് വള്ളിയമ്മയുടെ പ്രതിമ ഇടംപിടിച്ചിരിക്കുന്നത്.


Related Questions:

താഴെ തന്നിരിക്കുന്ന സൂചനകൾ ഏത് സ്വാതന്ത്യ്ര പ്രസ്ഥാനവുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്?

(i) 1885 ൽ ബോംബെയിൽ ആദ്യ സമ്മേളനം

(ii) ആദ്യത്തെ അധ്യക്ഷൻ ഡബ്ല്യു.സി. ബാനർജി

(iii) ജാതിമതപ്രാദേശിക ചിന്തകൾക്കതീതമായി തീതമായി ദേശീയബോധം വളർത്തുക

(iv) മിതവാദികൾ, തീവ്രവാദികൾ എന്നിങ്ങനെ രണ്ടു ചിന്താധാരകൾ ഉടലെടുത്തു

ഗാന്ധിജി പങ്കെടുത്ത സമരങ്ങൾ കാലഗണനാക്രമത്തിൽ പട്ടികപ്പെടുത്തുക.

I. ക്വിറ്റ് ഇന്ത്യാസമരം

II. ചൗരിചൗരാസമരം

III. ചമ്പാരൻ സത്യാഗ്രഹം

IV. നിസ്സഹകരണ സമരം

കോളനി ഭരണകാലത്തെ ഇന്ത്യൻ സമ്പദ്വ്യവസ്ഥയെക്കുറിച്ച് ശരിയായ പ്രസ്താവന ഏത്?

പ്രസ്താവന - 1 : കാർഷിക മേഖല മുരടിപ്പിലായിരുന്നു. (Stagnation).

പ്രസ്താവന - 2 : കാർഷിക മേഖലയിലെ വാണിജ്യവൽക്കരണം കർഷകരെ നാണ്യവിളകളിൽ നിന്നും ഭക്ഷ്യവിളകളിലേക്ക് ആകർഷിച്ചു.

പ്രസ്താവന - 3 : ഭൂവുടമ സമ്പ്രദായം കാർഷിക മുരടിപ്പിന്റെ പ്രധാന കാരണമായി.

തെറ്റായ പ്രസ്താവന ഏത് ?

  1. ഇന്ത്യയിലെ ആധിപത്യത്തിനു വേണ്ടി ബ്രിട്ടീഷുകാരും ഡച്ചുകാരും തമ്മിൽ ഇന്ത്യയിൽ നടത്തിയ യുദ്ധങ്ങൾ ആണ് കർണാട്ടിക് യുദ്ധങ്ങൾ എന്ന് അറിയപ്പെട്ടത്
  2. 1746 മുതൽ 1763 വരെയാണ് കർണാട്ടിക് യുദ്ധങ്ങൾ നീണ്ടുനിന്നത്.
ഗാന്ധിജി നിസ്സഹകരണപ്രസ്ഥാനം പൂർണ്ണമായി നിർത്തിവയ്ക്കാൻ കാരണമായ സംഭവം :