Challenger App

No.1 PSC Learning App

1M+ Downloads
വർദ്ധമാനന്റെ പിതാവ് സിദ്ധാർത്ഥൻ ഏത് കുലത്തിൻ്റെ മേധാവിയായിരുന്നു ?

Aജ്ഞാത്രിക

Bശാക്യ

Cലിച്ഛവി

Dമല്ല

Answer:

A. ജ്ഞാത്രിക

Read Explanation:

വർദ്ധമാനമഹാവീരൻ

  • വർദ്ധമാനമഹാവീരൻ്റെ ജീവിതത്തിനു ബുദ്ധൻ്റേതുമായി അസാധാരണ സാദൃശ്യമുണ്ട്. 

  • സിദ്ധാർത്ഥന്റെയും ത്രിശാലിയുടെയും പുത്രനായി അദ്ദേഹം വൈശാലിക്കു സമീപമുള്ള കുന്ദ ഗ്രാമത്തിലാണ് (ബിഹാർ) ജനിച്ചത്. 

  • വർദ്ധമാനന്റെ പിതാവ് 'ജ്ഞാത്രിക'കുലത്തിൻ്റെ മേധാവിയായിരുന്നു. 

  • അമ്മ 'ലിച്ഛവി' കുത്തിലെ ഒരു രാജകുമാരിയും. 

  • ഉന്നതവിദ്യാഭ്യാസം സിദ്ധിച്ച മഹാവീരൻ മുപ്പത്തൊന്നാമത്തെ വയസ്സിൽ യശോധ എന്ന സ്ത്രീയെ വിവാഹം കഴിച്ചു. 

  • ഈ ദമ്പതികൾക്ക് ഒരു പെൺകുട്ടി ജനിച്ചു. 

  • മഹാവീരൻ ലൗകിക സുഖങ്ങളെല്ലാം വെടിഞ്ഞു സന്ന്യാസം സ്വീകരിച്ചു പലേടങ്ങളിലും അലഞ്ഞുനടന്നു. 

  • ഈ ദേശാടനത്തിനിടയിൽ അദ്ദേഹം അനേകം തത്ത്വചിന്തകന്മാരും സന്ന്യാസികളുമായി സമ്പർക്കത്തിലേർപ്പെട്ടു. 

  • 12 കൊല്ലത്തെ സന്ന്യാസ ജീവിതത്തിനുശേഷം 42-ാമത്തെ വയസ്സിൽ വർദ്ധമാനൻ പരമമായ ജ്ഞാനം നേടി. 

  • ഇതിനുശേഷം ജിനൻ എന്നും മഹാവീരൻ എന്നുമുള്ള പേരുകളാൽ അദ്ദേഹം അറിയപ്പെട്ടുതുടങ്ങി. 

  • 'ജിനൻ' എന്ന വാക്കിൽനിന്നാണ് "ജൈനമതം' എന്ന പേര് ഉത്ഭവിച്ചത്. 

  • മഗധം, കോസലം മുതലായ പ്രദേശങ്ങളായിരുന്നു മഹാവീരൻ്റെ പ്രവർത്തനരംഗങ്ങൾ. 

  • 30 കൊല്ലത്തോളം തന്റെ സന്ദേശം പ്രചരിപ്പിക്കുവാൻ അദ്ദേഹം നിരന്തരം പരിശ്രമിച്ചു. 

  • രാജഗൃഹത്തിനടുത്ത് 'പാവ' എന്ന സ്ഥലത്തുവച്ച് തൻ്റെ 72-ാമത്തെ വയസ്സിൽ അദ്ദേഹം മരിച്ചു.


Related Questions:

ബുദ്ധന്റെ ചിത്രം ആലേഖനം ചെയ്ത നാണയം ആദ്യമായി പുറത്തിറക്കിയ ഭരണാധികാരി ആരാണ് ?
ബുദ്ധന്റെ ശരിയായിട്ടുള്ള പേര് ?
Who taught that 'life if full of miseries and that the cause of all suffering was human desire'.
In Jainism, three Ratnas are given and they are called the way Nirvana. what are they?
മഹാവീരന്റെ അച്ഛന്റെ പേര് ?