App Logo

No.1 PSC Learning App

1M+ Downloads
വർഷം മുഴുവനും സൂര്യ രശ്മികൾ ലംബമായി പതിക്കുന്ന ആഗോളമർദ്ദ മേഖല ഏതാണ് ?

Aധ്രുവീയ ഉച്ചമർദ്ദ മേഖല

Bമധ്യരേഖ ന്യൂനമർദ്ദ മേഖല

Cഉപോഷ്ണ ഉച്ചമർദ്ദ മേഖല

Dഉപധ്രുവീയ മേഖല

Answer:

B. മധ്യരേഖ ന്യൂനമർദ്ദ മേഖല

Read Explanation:

മധ്യരേഖ ന്യൂനമർദ്ദ മേഖല (Equatorial Low Pressure Belt)

  • വർഷം മുഴുവൻ സൂര്യരശ്മികൾ ലംബമായി പതിക്കുന്ന മേഖലയാണിത് 
  • അതിനാൽ തന്നെ ഏറ്റവും ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന മേഖലയാണിത്
  • ഈ മേഖലയിൽ ഉടനീളം ന്യൂനമർദ്ദം അനുഭവപ്പെടുന്നു
  • സൂര്യന്റെ ചൂട് ഏറ്റ് വായു വികസിക്കുകയും വൻതോതിൽ ഉയരുകയും ചെയ്യുന്നതിനാലാണ് ഇത് സംഭവിക്കുന്നത്. 
  • വൻതോതിൽ വായു മുകളിലേക്ക് ഉയർന്നു പോകുന്നതിനാൽ ഇവിടെ കാറ്റുകൾ ദുർബലമാണ് 
  • വായൂരഹിത മേഖല അഥവാ 'Doldrum' എന്നും ഇവിടം അറിയപ്പെടുന്നു 

Related Questions:

ഭൗമോപരിതലത്തിൽ വായു ചെലുത്തുന്ന ശരാശരി ഭാരം ഒരു ചതുരശ്ര സെന്റിമീറ്ററിന് എത്ര ?
ഒരേ ദിശയിൽ വീശുന്ന കാറ്റുകൾ എന്ന് അർത്ഥം വരുന്ന ' ട്രഡൻ ' ഏത് ഭാഷയിലേതാണ് ?
ആഗോള മർദ്ദമേഖലകൾ എത്ര ?

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1.മര്‍ദ്ദച്ചരിവ് ,മാനബലം ,കൊറിയോലിസ് പ്രഭാവം, ഘര്‍ഷണം എന്നിവ കാറ്റിന്റെ വേഗത, ദിശ എന്നിവയെ കൃത്യമായി സ്വാധീനിക്കുന്നു.

2.ദക്ഷിണാര്‍ദ്ധഗോളത്തില്‍ ഭൂഖണ്ഡങ്ങള്‍ കുറവായതിനാല്‍ ഘര്‍ഷണം കുറവാണ്.


'റോറിങ് ഫോർട്ടിസ് ' , 'ഫ്യൂരിയസ് ഫിഫ്‌റ്റിസ്' , 'സ്‌ക്രീമിംഗ് സിക്സ്റ്റീസ്' എന്നൊക്കെ അറിയപ്പെടുന്ന കാറ്റ് ഏതാണ് ?