മനുഷ്യന് കേൾക്കാൻ സാധിക്കുന്നതും സാധിക്കാത്തതുമായ ശബ്ദങ്ങളെ കുറിച്ചും വിവിധ മാദ്ധ്യമങ്ങളിലൂടെയുള്ള ശബ്ദത്തിന്റെ സഞ്ചാരത്തെക്കുറിച്ചും പഠിക്കുന്ന ഭൗതികശാസ്ത്രശാഖയാണ് ശബ്ദശാസ്ത്രം അഥവാ അക്കൗസ്റ്റിക്സ് .
ശബ്ദത്തിന്റെ ഉത്പാദനം (production), പ്രേഷണം (transmission), സ്വീകരണം (reception), പ്രഭാവം, പ്രയോഗം എന്നിവയെ കുറിച്ച് ഈ ശാഖ പഠനം നടത്തുന്നു.