ശബ്ദം ഒരാളിൽ ഉണ്ടാക്കുന്ന കേൾവിയനുഭവത്തിൻ്റെ അളവാണ് :
Aഉച്ചത
Bസ്ഥായി
Cകൂർമ്മത
Dഇതൊന്നുമല്ല
Answer:
A. ഉച്ചത
Read Explanation:
ശബ്ദ ആവൃത്തി:
- ഒരു സെക്കന്റിൽ വസ്തുവിനുണ്ടാകുന്ന കമ്പനങ്ങളുടെ എണ്ണമാണ് ആവൃത്തി
- ആവൃത്തിയുടെ യൂണിറ്റ് ഹെട്സ് (Hz) ആണ്.
ശബ്ദത്തിന്റെ സ്ഥായി:
- കേൾക്കുന്ന ശബ്ദത്തിന്റെ കുർമ്മതയെ (shrillness), സ്ഥായി അധവാ ശ്രുതി (Pitch) എന്നാണ് പറയുന്നത്
- സ്ഥായി ശബ്ദത്തിന്റെ ആവൃത്തിയെ ആശ്രയിച്ചിരിക്കുന്നു
ശബ്ദ ഉച്ചത:
- ശബ്ദം ഒരാളിലുണ്ടാക്കുന്ന കേൾവി അനുഭവത്തിന്റെ അളവാണ് ഉച്ചത (Loudness)
- ഉച്ചത കമ്പന ആയതിയേയും, ചെവിയുടെ ഗ്രാഹൃതയേയും ആശ്രയിച്ചിരിക്കുന്നു.
- ഉച്ചതയുടെ യൂണിറ്റ് ഡെസിബെൽ (dB) ആണ്.
- ഉച്ചതയെ ഡെസിബെൽ മീറ്റർ എന്ന ഉപകരണം കൊണ്ടളക്കാം