Challenger App

No.1 PSC Learning App

1M+ Downloads

ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക :

  1. ധ്രുവപ്രദേശങ്ങളിൽ നിന്ന് ഉപധ്രുവീയ പ്രദേശത്തേയ്ക്ക് വീശുന്ന കാറ്റ് ധ്രുവീയ പൂർവവാതങ്ങൾ (Polar Easterlies) 
  2. കോറിയോലിസ് ബലം നിമിത്തം ധ്രുവീയ വാതങ്ങൾ ഇരു അർധഗോളങ്ങളിലും കിഴക്കുദിക്കിൽ നിന്നാണ് വീശുന്നത് .
  3. വടക്കേ അമേരിക്ക, വടക്കൻ യൂറോപ്യൻ രാജ്യങ്ങൾ, റഷ്യ എന്നീ മേഖലകളിലെ കാലാവസ്ഥയെ ധ്രുവീയ വാതങ്ങൾ സ്വാധീനിക്കുന്നു. 

    Aഎല്ലാം ശരി

    Bii മാത്രം ശരി

    Ciii മാത്രം ശരി

    Dഇവയൊന്നുമല്ല

    Answer:

    A. എല്ലാം ശരി

    Read Explanation:

    ആഗോളവാതങ്ങൾ / സ്ഥിരവാതങ്ങളിൽ ഉൾപ്പെടുന്ന കാറ്റുകൾ :

    • വാണിജ്യവാതങ്ങൾ (Trade winds)

    • പശ്ചിമവാതങ്ങൾ (Westerlies)

    • ധ്രുവീയവാതങ്ങൾ (Polar winds)

    ധ്രുവീയ വാതങ്ങൾ

    • ധ്രുവപ്രദേശങ്ങളിൽ നിന്ന് ഉപധ്രുവീയ പ്രദേശത്തേയ്ക്ക് വീശുന്ന കാറ്റ് ധ്രുവീയ പൂർവവാതങ്ങൾ (Polar Easterlies) 

    • കിഴക്കുനിന്നു വീശുന്നതിനാൽ ധ്രുവീയ വാതങ്ങളറിയപ്പെടുന്നത്. 

    • കോറിയോലിസ് ബലം നിമിത്തം ധ്രുവീയ വാതങ്ങൾ ഇരു അർധഗോളങ്ങളിലും കിഴക്കുദിക്കിൽ നിന്നാണ് വീശുന്നത് .

    • ധ്രുവക്കാറ്റുകൾ ശൈത്യമേറിയതും അതിശക്തവുമാണ്.

    • വടക്കേ അമേരിക്ക, വടക്കൻ യൂറോപ്യൻ രാജ്യങ്ങൾ, റഷ്യ എന്നീ മേഖലകളിലെ കാലാവസ്ഥയെ സ്വാധീനിക്കുന്നു. 


    Related Questions:

    റോറിങ് ഫോർട്ടീസ് , ഫ്യൂറിയസ് ഫിഫ്റ്റീസ്, സ്ട്രീമിങ് സിക്സ്റ്റീസ് എന്നിങ്ങനെ വിശേഷിപ്പിച്ചിട്ടുള്ളത് ഏതു തരം കാറ്റുകളെയാണ് ?
    30° തെക്ക് അക്ഷാംശങ്ങളിൽ നിന്നും ഭൂമധ്യരേഖയിലേക്ക് വീശുന്ന കാറ്റ് ?
    പ്രതിചക്രവാതത്തിന് ഉദാഹരണം :
    ഭൗമാപരിതലത്തിലുള്ള അന്തരീക്ഷവായുവിന്റെ തിരശ്ചീനചലനം അറിയപ്പെടുന്നത് :
    'മൺസൂൺ' എന്ന വാക്ക് രൂപപ്പെട്ട 'മൗസിം' എന്ന പദത്തിന്റെ അർത്ഥം?