Challenger App

No.1 PSC Learning App

1M+ Downloads

ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക :

  1. ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരായും ഇന്ത്യയിലെ ഫ്യൂഡൽ വ്യവസ്ഥിതിക്കെതിരായും നടന്ന സമരമാണ് തേഭാഗ സമരം
  2. 1882-ൽ ബംഗാളിലെ കാചാർ പ്രദേശത്ത് നടന്ന കലാപമാണ് കാചാ-നാഗാ കലാപം
  3. 1780-1785 കാലഘട്ടത്തിൽ ബ്രിട്ടീഷുകാർക്കെതിരെ ആദിവാസികളെ സംഘടിപ്പിച്ചു കലാപം നടത്തിയ വിപ്ലവകാരി - തിൽക്ക മഞ്ജി

    Aഎല്ലാം ശരി

    Biii മാത്രം ശരി

    Ci, iii ശരി

    Dii, iii ശരി

    Answer:

    C. i, iii ശരി

    Read Explanation:

    ഇന്ത്യയിൽ ബ്രിട്ടീഷുകാർക്കെതിരെ നടന്ന കലാപങ്ങൾ

    • ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരായും ഇന്ത്യയിലെ ഫ്യൂഡൽ വ്യവസ്ഥിതിക്കെതിരായും നടന്ന സമരം - തേഭാഗ സമരം (1946)

    • 1882-ൽ ആസാമിലെ കാചാർ പ്രദേശത്ത് നടന്ന കലാപം - കാചാ-നാഗാ കലാപം

    • 1780-1785 കാലഘട്ടത്തിൽ ബ്രിട്ടീഷുകാർക്കെതിരെ ആദിവാസികളെ സംഘടിപ്പിച്ചു കലാപം നടത്തിയ വിപ്ലവകാരി - തിൽക്ക മഞ്ജി

    • 1785-ൽ തിൽക്ക മഞ്ജിയെ ബ്രിട്ടീഷുകാർ തൂക്കിലേറ്റിയ സ്ഥലം - ബഗൽപൂർ

    • ബംഗാളിലെ അടിച്ചമർത്തപ്പെട്ട മുസ്ലീം ജനത ബ്രിട്ടീഷുകാർക്കും ഭൂപ്രഭുക്കന്മാർക്കുമെതിരെ നടത്തിയ കലാപം - ഫറാസ്സി കലാപം

    • ഫറാസ്സി കലാപത്തിന് നേതൃത്വം നൽകിയ പ്രാദേശിക നേതാക്കൾ - ഹാജി ഷരിയത്തുള്ള, ദാദു മിയാൻ

    • റാമോസി കർഷക കലാപത്തിന് നേതൃത്വം കൊടുത്ത വിപ്ലവകാരി - വാസുദേവ് ബൽവന്ത് ഫാഡ്കേ

    • ബ്രിട്ടീഷ് വ്യവസായികളുടെ ചൂഷണത്തിനെതിരെ ഇന്ത്യയിൽ നടന്ന ആദ്യകാല തൊഴിൽ സമരങ്ങൾ - ഗ്രേറ്റ് ബോംബെ തുണി മിൽ സമരം, കൊൽക്കത്ത ചണമിൽ സമരം


    Related Questions:

    ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

    1. ഒന്നാം കർണാടിക് യുദ്ധസമയത്തെ ഫ്രഞ്ച് ഗവർണർ ഡ്യൂപ്ലൈ ആയിരുന്നു.
    2. ഒന്നാം കർണാടിക് യുദ്ധത്തിൻറെ ഫലമായി ഡ്യൂപ്ലൈ  ബ്രിട്ടീഷുകാരെ പരാജയപ്പെടുത്തി മദ്രാസ് പിടിച്ചെടുത്തു
    3. 1748 ലെ ആക്‌സലാ ചാപ്ലെ ഉടമ്പടിപ്രകാരം ഒന്നാം കർണാടിക് യുദ്ധം അവസാനിച്ചു
      യൂറോപ്പിൽ ഉണ്ടായ ആസ്ട്രിയൻ പിൻതുടർച്ചാവകാശ യുദ്ധത്തിന്റെ തുടർച്ചയായി ഇന്ത്യയിൽ ബ്രിട്ടിഷുകാരും ഫ്രഞ്ചുകാരും തമ്മിൽ നടന്ന യുദ്ധം ഏത് ?
      The singificance of the Battle of Buxar was ?
      Who sang ‘Hindustan Hamara’ of Iqbal and ‘Jan-ganman’ in the Central Assembly at midnight of 14/15 August, 1947?

      ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

      1.ചാൾസ് രണ്ടാമൻ പോർച്ചുഗീസ് രാജാവിന്റെ മകൾ കാതറീനെ വിവാഹം കഴിച്ചപ്പോൾ ബോംബെ പ്രദേശം സ്ത്രീധനമായി  ബ്രിട്ടീഷുകാർക്ക് നൽകി. 

      2.1647 ൽ  ഇന്ത്യയിലെ ആദ്യത്തെ ബ്രിട്ടീഷ് കോട്ടയായ  സെന്റ് ജോർജ് കോട്ട മദ്രാസിൽ പണികഴിപ്പിച്ചു.