ശരീരം നിർമ്മിതിക്കും വളർച്ചയ്ക്കും സഹായകമായ പ്രധാന പോഷക ഘടകം ഏത് ?
Aപ്രോട്ടീൻ
Bകൊഴുപ്പ്
Cധാതു ലവണങ്ങൾ
Dധാന്യകം
Answer:
A. പ്രോട്ടീൻ
Read Explanation:
മാംസ്യം (Protein)
- ശരീരനിർമ്മിതിക്കും വളർച്ചയ്ക്കും സഹായകമായ പ്രധാന ആഹാരഘടകമാണ് മാസ്യം.
-
പ്രോട്ടീനുകളുടെ അടിസ്ഥാന നിർമ്മാണ ഘടകം അമിനോ ആസിഡുകൾ ആണ്
- കാർബൺ, ഹൈഡ്രജൻ, ഓക്സിജൻ, നൈട്രജൻ, സൾഫർ എന്നിവയാണ് പ്രോട്ടീനിലെ ഘടക മൂലകങ്ങൾ
- ശരീര കലകളുടെ നിർമ്മാണത്തിന് ആവശ്യമായ പോഷക ഘടകമായതിനാൽ പ്രോട്ടീൻ 'ബോഡിബിൽഡർ' എന്നും അറിയപ്പെടുന്നു
- മാംസ്യ ഉൽപാദനം നടക്കുന്ന കോശത്തിലെ ഭാഗം : റൈബോസോം
- മാംസ്യത്തിെൻ്റെ സാന്നിധ്യം അറിയാൻ കോപ്പർ സൾഫേറ്റ്, സോഡിയം ഹൈഡ്രോക്സൈഡ് എന്നീ രാസവസ്തുക്കൾ ഭക്ഷ്യവസ്തുക്കളിൽ ഉപേയാഗിക്കുന്നു.
- പ്രോട്ടീൻ അടങ്ങിയ ഭക്ഷ്യവസ്തുക്കളിൽ കോപ്പർ സൾഫേറ്റ്, സോഡിയം ഹൈഡ്രോക്സൈഡ് എന്നിവ ചേർക്കുമ്പോൾ ഉണ്ടാകുന്ന നിറം - വൈലറ്റ്
- മത്സ്യം, മാംസം, മുട്ട, ചെറുപയർ തുടങ്ങിയ ഭക്ഷ്യവസ്തുകളിൽ പ്രോട്ടീൻ വലിയ തോതിൽ
അടങ്ങിയിരിക്കുന്നു. -
മാംസത്തിന്റെ അഭാവം കൊണ്ടുണ്ടാകുന്ന രോഗങ്ങൾ :മരാസ്മസ്,Kwashiorkor