App Logo

No.1 PSC Learning App

1M+ Downloads
ശാരീരിക പ്രവർത്തനങ്ങളുടെ ഫലമായുണ്ടാവുന്നതും ശരീരത്തിന് ആവശ്യമില്ലാത്തതുമായ വസ്തുക്കളെ ശരീരം പുറംതള്ളുന്ന പ്രക്രിയ :

Aവിസർജനം

Bആഗിരണം

Cദഹനം

Dസ്വാംശീകരണം

Answer:

A. വിസർജനം

Read Explanation:

Note:

  • ജീവികൾ ആഹാരം സ്വീകരിക്കുകയും പ്രയോജനപ്പെടുത്തുകയും ചെയ്യുന്നതാണ് പോഷണം.
  • ആഹാരത്തിലടങ്ങിയ ജൈവഘടകങ്ങളെ ശരീരത്തിനു സ്വീകരിക്കാൻ കഴിയുന്ന ലളിത ഘടകങ്ങളാക്കുന്ന പ്രക്രിയയാണ് ദഹനം.
  • ദഹിച്ച ആഹാരം ശരീരം സ്വീകരിക്കുന്ന പ്രക്രിയയാണ് ആഗിരണം.
  • ആഗിരണം ചെയ്യപ്പെട്ട ആഹാരഘടങ്ങൾ ശരീരത്തിന്റെ ഭാഗമാകുന്ന പ്രക്രിയയാണ് സ്വാംശീകരണം.  

Related Questions:

താഴെ കൊടുത്തിരിക്കുന്നവയിൽ പിത്തരസത്തെക്കുറിച്ചുള്ള തെറ്റായ പ്രസ്താവന / പ്രസ്താവനകൾ ഏത് ?

  1. പിത്തരസം വൃക്ക ഉൽപ്പാദിപ്പിക്കുന്നു
  2. പിത്ത രസത്തിൽ എൻസൈമുകൾ ഇല്ല
  3. പിത്തരസം അന്നജത്തെ വിഘടിപ്പിക്കുന്നു
  4. പിത്തരസം ഭക്ഷണത്തെ ക്ഷാര ഗുണമുള്ളതാക്കുന്നു
    മനുഷ്യന് എത്ര ഉളിപ്പല്ലുകൾ ഉണ്ട് ?
    മനുഷ്യന് ആഹാരം ചവച്ചരക്കാൻ ആവശ്യമുള്ള പല്ലായ 'അഗ്രചവർണകങ്ങൾ' എത്ര എണ്ണം ഉണ്ട് ?

    ഉചിതമായ ഉത്തരം ബ്രാകെറ്റിൽ നിന്നും തിരഞ്ഞെടുത്ത്പൂരിപ്പിക്കുക

    1. വൃക്കയിൽ നിന്നും പോകുന്ന രക്ത കുഴലുകളിലെ രക്തത്തിൽ ------ അളവിൽ യൂറിയ, ജലം, മറ്റ് ഘടകങ്ങൾ കാണപ്പെടുന്നു.
    2. വൃക്കയിലേക്ക് പോകുന്ന രക്ത കുഴലുകളിലെ രക്തത്തിൽ ------ അളവിൽ യൂറിയ, ജലം, മറ്റ് ഘടകങ്ങൾ കാണപ്പെടുന്നു.

    (കൂടിയ, കുറഞ്ഞ, മിതമായ)

    പാൽപ്പല്ലുകൾ കൊഴിഞ്ഞു പോയതിനു ശേഷം വരുന്ന ദന്തങ്ങൽ പൊതുവായി അറിയപ്പെടുന്നത് ?