Challenger App

No.1 PSC Learning App

1M+ Downloads

ശാശ്വത ഭൂനികുതി വ്യവസ്ഥയെക്കുറിച്ചുള്ള ശരിയായ പ്രസ്‌താവന ഏതാണ്?

  1. ശാശ്വത ഭൂനികുതി വ്യവസ്ഥയിൽ ഒരു പ്രദേശത്തെ നികുതി പിരിച്ചെടുത്തിരുന്നത് സെമിന്ദാർ ആയിരുന്നു.
  2. ശാശ്വത ഭൂനികുതി വ്യവസ്ഥ വടക്കുപടിഞ്ഞാൻ ഇന്ത്യയിലാണ് നടപ്പാക്കിയിരുന്നത്
  3. കോൺവാലിസ് പ്രഭു ഗവർണർ ജനറൽ ആയിരുന്ന കാലത്താണ് ശാശ്വത ഭൂനികുതി (വ്യവസ്ഥ നടപ്പിലാക്കിയത്

    A1 മാത്രം

    Bഇവയൊന്നുമല്ല

    Cഎല്ലാം

    D1, 3 എന്നിവ

    Answer:

    D. 1, 3 എന്നിവ

    Read Explanation:

    ശാശ്വതഭൂനികുതിവ്യവസ്ഥ

    • 1793-ൽ ബ്രിട്ടീഷ് ഇന്ത്യയുടെ ഗവർണർ ജനറൽ ആയിരുന്ന കോൺവാലിസ് പ്രഭു നടപ്പാക്കിയ ഭൂനികുതി വ്യവസ്ഥ
    • ശാശ്വത ഭൂനികുതി വ്യവസ്ഥയിൽ ഒരു പ്രദേശത്തെ നികുതി പിരിച്ചെടുക്കുന്നത് സെമിന്ദാർ ആയിരുന്നു.
    • ശാശ്വത ഭൂനികുതി സമ്പ്രദായം നടപ്പാക്കുന്നതിലൂടെ സെമിന്ദാർമാരുടെ പിന്തുണ നേടിയെടുക്കാം എന്ന ലക്ഷ്യവും ബ്രിട്ടീഷുകാർക്ക് ഉണ്ടായിരുന്നു
    • നികുതി സ്‌ഥിരമായി നിശ്ചയിക്കുന്നതിലൂടെ കമ്പനിക്ക് വരുമാനം വർധിപ്പിക്കാം എന്നും അവർ കണക്ക്കൂട്ടി 

    ശാശ്വതഭൂനികുതിവ്യവസ്ഥയുടെ സവിശേഷതകൾ

    • ജമീന്ദാർമാരും കരംപിരിവുകാരും കരം പിരിക്കുന്ന ഭൂമിയുടെ ഉടമസ്‌ഥമായി മാറി.
    • ജമീന്ദാർമാർ കുമ്പനിയ്ക്കടക്കേണ്ട നികുതി സ്‌ഥിരമായി നിശ്ചയിക്കപ്പെട്ടു.
    • ഈ നിശ്ചയിക്കപ്പെട്ട നികുതി ഏതെങ്കിലും തരത്തിൽ വിലത്തകർച്ചയോ വിളനാശമോ ഉണ്ടായാൽ പോലും നൽകണമായിരുന്നു 
    • ഈ വ്യവസ്ഥയെ തുടർന്ന്, യഥാർത്ഥ കർഷകർ, കുടിയാന്മാർ ആയി മാറി.
    • വിളവിന്റെ 60% വരെ കർഷകർ നികുതിയായി നൽകണമായിരുന്നു 


    Related Questions:

    ദത്താവകാശനിരോധന നിയമം ആവിഷ്കരിച്ച ഗവർണർ ജനറൽ :
    ബ്രിട്ടീഷ് ഇന്ത്യയിലെ അവസാന വൈസ്രോയിയും സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഗവർണർ ജനറലുമായിരുന്നത് ആര് ?
    In whose rule the Widow Remarriage Act was implemented in
    1882 ൽ ലോക്കൽ സെൽഫ് ഗവൺമെൻ്റ് ആക്ട് പാസ്സാക്കിയ വൈസ്രോയി ആര് ?
    ഇന്ത്യയിൽ റെയിൽവേ നടപ്പാക്കിയ ഗവർണർ ജനറൽ ?