ശാസ്ത്ര പ്രചരണത്തിന് യുണെസ്കോ ഏർപ്പെടുത്തിയിരുക്കുന്ന ബഹുമതി ;
Aഭട്നാഗർ അവാർഡ്
Bനയുദാര അവാർഡ്
Cകലിംഗ സമ്മാനം
Dകാളിദാസ് സമ്മാനം
Answer:
C. കലിംഗ സമ്മാനം
Read Explanation:
കലിംഗ പുരസ്‌കാരം
- ശാസ്ത്രരംഗത്തെ മികവിന് യുനെസ്കോ നൽകുന്ന പുരസ്‌കാരം -
- പുരസ്‌കാരം ഏർപ്പെടുത്തിയ വർഷം - 1951
- പുരസ്‌കാരം നൽകിത്തുടങ്ങിയ വർഷം - 1952
- പുരസ്‌കാരം നൽകുന്ന അന്താരാഷ്ട്ര സംഘടന - യുനെസ്കോ
- പുരസ്‌കാരം ഏർപ്പെടുത്തിയത് - ബിജു പട്നായിക് (കലിംഗ ഫൗണ്ടേഷന്റെ അധ്യക്ഷനും മുൻ ഒറീസാ മുഖ്യമന്ത്രിയുമായിരുന്നു)
- സമ്മാനത്തുക - 40,000 യു.എസ് ഡോളർ (2017 വരെ 20000 യു.എസ് ഡോളർ ആയിരുന്നു)
- 40,000 യു.എസ് ഡോളറും പ്രശസ്തിപത്രവും യുനെസ്കോ ആൽബർട്ട് ഐൻസ്റ്റീൻ സിൽവർ മെഡലുമാണ് സമ്മാനമായി നൽകുന്നത്.
- 2001 മുതൽ കലിംഗ പ്രൈസിന്റെ അൻപതാം വാർഷികത്തിനോടനുബന്ധിച്ച് പുരസ്‌കാര ജേതാവിന് ഇന്ത്യാ ഗവൺമെന്റ് രുചി രാം സാഹ്നി ചെയറും സമ്മാനിച്ചു വരുന്നു.
- 5,000 യു.എസ് ഡോളറും പ്രശസ്തിപത്രവും കൂടി അതിൽ അടങ്ങുന്നു.
- ലോക ശാസ്ത്ര ദിനത്തിലാണ് കലിംഗ പ്രൈസ് സമ്മാനിക്കുന്നത്.
- 2009 മുതൽ യുനെസ്‌കോ പുരസ്‌കാരം വർഷം തോറും നൽകുന്നതിനുപകരം ദ്വൈവാർഷികമായാണ് സമ്മാനം നൽകുന്നത് (ഓരോ ഒറ്റ സംഖ്യാ വർഷത്തിൽ).
- 1952ൽ ലൂയി ഡിബ്രോളിയാണ് (ഫ്രാൻസ്) കലിംഗ സമ്മാനത്തിന്റെ പ്രഥമ ജേതാവ്.
- ജഗജിത് സിംഗാണ് (1963) കലിംഗ സമ്മാനം നേടിയ ആദ്യ ഇന്ത്യക്കാരൻ.