Challenger App

No.1 PSC Learning App

1M+ Downloads
ശിലാമണ്ഡലം എന്നുള്ളത് ഭൗമോപരിതലത്തിൽ നിന്ന് പരമാവധി .... വരെ കനത്തിൽ ഉള്ള പാളിയാണ്.

A200

B400

C600

D1000

Answer:

A. 200

Read Explanation:

ശിലാമണ്ഡലം

  • ഭൂവൽക്കവും മാന്റിലിന്റെ ഉപരിഭാഗവും ചേർന്നുള്ള ഭൂമിയുടെ  ഭാഗത്തെ ശിലാമണ്ഡലം അഥവാ ലിത്തോസ്ഫിയർ  (Lithosphere) എന്നു വിളിക്കുന്നു.
  • ശിലാമണ്ഡലം 10 മുതൽ 200 കിലോമീറ്റർവരെ വ്യത്യസ്‌ത കനത്തിൽ നിലകൊള്ളുന്നു. 
  • ഖരരൂപത്തിലാണ് ശിലാമണ്ഡലം നിലകൊള്ളുന്നത് 
  • ഇത് പ്രാഥമികമായി പാറകൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്
  • സ്ഥലമണ്ഡലം എന്നുമറിയപ്പെടുന്നു 
  • ശിലാമണ്ഡലത്തിനു താഴെയായി ശിലാപദാർത്ഥങ്ങൾ ഉരുകി അർദ്ധദ്രവാവസ്ഥയിൽ സ്‌ഥിതി ചെയുന്ന ഭാഗത്തെ അസ്തനോസ്ഫിയർ(Asthenosphere) എന്ന് വിളിക്കുന്നു.

Related Questions:

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ "ഭൂവൽക്കം "സംബന്ധിച്ചു ശരിയായവ ഏതെല്ലാമാണ് ?

  1. ഭൂമിയുടെ ഏറ്റവും അകമേയുള്ള ഖര ഭാഗമാണ്, ശിലാ നിർമ്മിതമായ കട്ടിയില്ലാത്ത ഭാഗമാണിത്,കനം എല്ലായിടത്തും ഒരു പോലെയാണ്
  2. സമുദ്രതട ഭൂവൽക്കത്തിന് വൻകര ഭൂവൽക്കത്തെ അപേക്ഷിച്ചു കനം കുറവാണു,സമുദ്രതട ഭൂവൽക്കത്തിനു ശരാശരി 5 കിലോമീറ്റർ മാത്രം കനമുള്ളപ്പോൾ വൻകര ഭൂവൽക്കത്തിന് ഇത് ഏകദേശം 30 കിലോമീറ്ററാണ്
  3. വൻകര ഭൂവൽക്കത്തിന്റെ ശരാശരി സാന്ദ്രത 2.7 ഗ്രാം /ഗ്രാം /ഘന ,സെ.മീ ആണ്എന്നാൽ സമുദ്ര ഭൂവൽക്കം 3 ഗ്രാം /ഘന .സെ.മീ സാന്ദ്രതയുള്ള താര തമ്യേന കാഠിന്യമേറിയ ശിലകളാൽ നിർമ്മിതമാണ്
  4. പ്രധാന പർവ്വത നിരകൾ സ്ഥിതി ചെയ്യുന്നയിടങ്ങളിൽ വൻക്കരഭൂവൽക്കം കൂടുതൽ കനത്തിൽ നില കൊള്ളുന്നു,ഹിമാലയ പർവ്വത മേഖലയിൽ ഭൂവൽക്കത്തിനു 70 കിലോമീറ്ററോളം കനമുണ്ട്
    ഭൂവൽക്കത്തിലെ ഫലകങ്ങളുടെ ചലനത്തിനു കാരണമാകുന്ന പ്രധാന ബലം ഏത് ?
    അഗ്നിപർവ്വതം അല്ലാത്തത് ഏത്?
    ആവരണത്തിലും കാമ്പിലും അടുത്തുള്ള വരികൾക്കിടയിലുള്ള പാറകളുടെ സാന്ദ്രത എന്താണ്?
    ..... മാത്രമേ ഭൂമിയുടെ ഉൾവശം മനസ്സിലാക്കാൻ കഴിയൂ.