App Logo

No.1 PSC Learning App

1M+ Downloads
ശിലാമണ്ഡലത്തിന് തൊട്ടുതാഴെയായി അർധദ്രാവക അവസ്ഥയിൽ കാണപ്പെടുന്ന അസ്തനോസ്റ്റിയർ മാൻിലിന്റെ ഭാഗമാണ്. അസ്തനോ എന്ന വാക്കിനർഥം :

Aശക്തമായ

Bഇളക്കമില്ലാത്ത

Cതാപനില

Dദുർബലം

Answer:

D. ദുർബലം

Read Explanation:

ഭൂമിയുടെ ഉള്ളറ

ഭൂകമ്പസമയത്ത് സൃഷ്‌ടിക്കപ്പെടുന്ന തരംഗങ്ങളെ വിശകലനം ചെയ്‌തതിൻ്റെ അടിസ്ഥാനത്തിൽ ഭൂമിയെ വ്യത്യസ്ത പാളികളായി തരംതിരിച്ചിരിക്കുന്നു:

  • ഭൂവൽക്കം (Crust) 

  • മാൻറിൽ ( Mantle) 

  • അകക്കാമ്പ് (Core) 

മാന്റിൽ(Mantle)

  • ഭൂമിയുടെ ഉള്ളറയിൽ ഭൂവൽക്കത്തിന് തൊട്ടുതാഴെയുള്ള പാളിയാണ് മാന്റിൽ.

  • ഭൂവൽക്കത്തെ മാന്റിലിൽ നിന്നും വേർതിരിക്കുന്ന ഭാഗം അറിയപ്പെടുന്നത് 'മോഹോ പരിവർത്തന മേഖല' (Mohorovich or Moho's Discontinuity) എന്നാണ്.

  •  2900 കിലോമീറ്റർ വരെ മാൻ്റിൽ വ്യാപിച്ചിരിക്കുന്നു.

  • ഭൂവൽക്കവും മാന്റിലിൻ്റെ ഉപരിഭാഗവും ചേർന്നുള്ള ഭാഗത്തെ ശിലാമണ്ഡലം (Lithosphere) എന്നു വിളിക്കുന്നു.

  • ശിലാമണ്ഡലം 10 മുതൽ 200 കിലോമീറ്റർ വ്യാപ്തിയിൽ കാണപ്പെടുന്നു. 

  • വ്യത്യസ്ത കനത്തിൽ നിലകൊള്ളുന്നു. 

  • ശിലാമണ്ഡലത്തിന് തൊട്ടുതാഴെയായി അർധദ്രാവക അവസ്ഥയിൽ കാണപ്പെടുന്ന അസ്തനോസ്റ്റിയർ മാൻിലിന്റെ ഭാഗമാണ്. 

  • അസ്തനോ എന്ന വാക്കിനർഥം ദുർബലം എന്നാണ്.

  • ഏകദേശം 400 കിലോ മീറ്റർ വരെയാണ് അസ്തനോസ്ഫിയർ വ്യാപിച്ചിട്ടുള്ളത്. 

  • അഗ്നിപർവതങ്ങളിലൂടെ ബഹിർഗമിക്കുന്ന ശിലാദ്രവ (മാഗ്മ) ത്തിന്റെ പ്രഭവമണ്ഡലമാണ് അസ്തനോസ്പിയർ.

  • ഭൂവൽക്കത്തേക്കാൾ ഉയർന്ന സാന്ദ്രതയാണിവിടെ (3.4 ഗ്രാം/ഘ.സെ.മീ.) അനുഭവപ്പെടുന്നത് 

  • ഫലകചലന സിദ്ധാന്തപ്രകാരം അസ്തനോസ്ഫിയറിലൂടെയാണ് ഫലകങ്ങൾ തെന്നിമാറുന്നത് 

  • ഭൂമിയുടെ ആകെ വ്യാപ്‌തത്തിന്റെ 84 ശതമാനത്തോളവും ആകെ പിണ്ഡത്തിൻ്റെ 67 ശതമാനത്തോളവും മാന്റിൽ ആണ്.

  • മാന്റിലിലെ പ്രധാന മൂലകങ്ങൾ സിലിക്ക, മഗ്നീഷ്യം (sima) എന്നിവയാണ്.

  • ഉപരിമാന്റിലിനും അധോമാൻറിലിനും ഇടയിലുള്ള ഭാഗം റിപ്പിറ്റിപരിവർത്തനമേഖല എന്നറിയപ്പെടുന്നു (discontinuity between the upper mantle and the lower mantle is known as Repetti Discontinuity.)


Related Questions:

What layers does the Gutenberg discontinuity distinguish between?
സിമാ എന്ന് വിളിക്കപ്പെടുന്ന ഭൂമിയുടെ ഭാഗമേത്?
Which fold mountain was formed when the North American Plate and the Pacific Plate collided?
Which is the fold mountain formed when the Eurasian plate and the Indo-Australian plate collided?
Who put forward the idea that the Earth is a sphere with the polar regions slightly flattened and the center slightly bulging?