App Logo

No.1 PSC Learning App

1M+ Downloads
ശിവൻ്റെ തിരുമുടി എന്നർത്ഥം വരുന്ന പർവ്വതനിര ഏത് ?

Aഹിമാദ്രി

Bഹിമാചൽ

Cസിവാലിക്

Dപൂർവ്വാചൽ

Answer:

C. സിവാലിക്

Read Explanation:

സിവാലിക്

  • ഹിമാലയൻ നിരകളിൽ ഏറ്റവും തെക്ക് ഭാഗത്ത് കാണപ്പെടുന്ന ഉയരം കുറഞ്ഞ പർവതനിരകൾ
  • സിവാലിക് നിരകളുടെ ശരാശരി ഉയരം - 1220 മീറ്റർ 
  • 'ശിവന്റെ തിരുമുടി' എന്നർത്ഥം വരുന്ന പർവതനിര
  • ഔട്ടർ ഹിമാലയം എന്നറിയപ്പെടുന്ന പർവതനിര.

  • ഗംഗാ സമതലവുമായി ചേർന്നു സമാന്തരമായി കിടക്കുന്ന ഹിമാലയത്തിന്റെ ഭാഗം.
  • ഭൂകമ്പങ്ങളും ഉരുൾപൊട്ടലും കൂടുതലായി അനുഭവപ്പെടുന്ന ഹിമാലയൻ പർവതനിര.
  • അരുണാചൽ പ്രദേശിലെ ദാഫ്ല, മിറി, മിശ്‌മി, അബോർ എന്നീ മലകൾ സ്ഥിതിചെയ്യുന്ന പർവതനിര.
  • സിവാലിക് പ്രദേശങ്ങൾ കാണപ്പെടുന്ന കൃഷിരീതി - തട്ടുതട്ടായുള്ള കൃഷിരീതി (Terrace cultivation)
  • സിവാലിക് നിരകളിൽ കൃഷിചെയ്യുന്ന വിളകൾ - നെല്ല്, ഉരുളക്കിഴങ്ങ്, ചോളം.

Related Questions:

Which region is known as 'The backbone of Himalayas'?

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. ഹിമാലയ പർവത നിരയുടെ നീളം 2400 കിലോമീറ്റർ ആണ്
  2. പടിഞ്ഞാറ് സിന്ധു മുതൽ കിഴക്ക് ബ്രഹ്മപുത്ര വരെയാണ് ഹിമാലയം വ്യാപിച്ചു കിടക്കുന്നത്.
  3. ഹിമാദ്രി , ഹിമാചൽ , സിവാലിക് എന്നിങ്ങനെ ഹിമാലയത്തിലെ പ്രധാന പർവ്വതനിരകളെ മൂന്നായി തിരിച്ചിരിക്കുന്നു.
    The Outer Himalayas are also known by the name of?
    What is the average height of inner Himalayas?
    ലോകത്തിന്റെ മൂന്നാം ദ്രുവം ?