App Logo

No.1 PSC Learning App

1M+ Downloads
'ശിശു പ്രായപൂർത്തിയായ ആളിന്റെ ചെറിയ പതിപ്പ് അല്ല' എന്ന് പ്രഖ്യാപിച്ചതാര് ?

Aറൂസോ

Bഫ്രോബൽ

Cമോണ്ടിസോറി

Dപെസ്റ്റലോസി

Answer:

A. റൂസോ

Read Explanation:

ജീൻ ജാക്വസ് റൂസ്സോ (Jean Jacques Rousseau) (1712-1778)

  • വിദ്യാഭ്യാസ വീക്ഷണങ്ങളും, വിദ്യാഭ്യാസത്തിന്റെ പരിമിതികളെയും ദോഷങ്ങളെയും അവതരിപ്പി ക്കുന്ന റൂസ്സോയുടെ കൃതി - എമിലി (1769)
  • റൂസ്സോയുടെ അഭിപ്രായത്തിൽ ശിശുവിന്റെ ആദ്യത്തെ അദ്ധ്യാപകർ - അമ്മയും പ്രകൃതിയും 
  • കുഞ്ഞുങ്ങളെ സംസാരിക്കാൻ ശീലിപ്പിക്കേണ്ട ഭാഷ - മാതൃഭാഷ
  • റൂസ്സോയുടെ അഭിപ്രായത്തിൽ മനുഷ്യന്റെ വികസനത്തെ നാലു ഘട്ടങ്ങളായി വിഭജിക്കുന്നു :-
    1. ശൈശവം - ജനനം മുതൽ 5 വയസ്സുവരെ
    2. ബാല്യം - 5 മുതൽ 12 വയസ്സു വരെ
    3. കൗമാരം - 12 മുതൽ 15 വയസ്സു വരെ
    4. യൗവ്വനം - 15 മുതൽ 25 വയസ്സു വരെ
  • റൂസ്സോയുടെ അഭിപ്രായത്തിൽ കുട്ടികൾക്ക് ചരിത്രം, ഭാഷ എന്നീ വിഷയങ്ങൾ ആവശ്യമില്ലാത്ത കാലഘട്ടം - ബാല്യകാലഘട്ടം
  • പ്രകൃതി ശാസ്ത്രങ്ങളിലുള്ള പരിശീലനവും തൊഴിൽ പരിശീലനവും നൽകാൻ അനുയോജ്യമായ സമയമായി റൂസ്സോ അഭിപ്രായപ്പെടുന്ന കാലഘട്ടം - കൗമാരം
  • റൂസ്സോയുടെ അഭിപ്രായത്തിൽ കുട്ടികൾക്ക് അധ്യാപകനെ ആവശ്യമാവുന്ന കാലഘട്ടം - കൗമാരം 
  • അദ്ധ്യാപകൻ കുട്ടികളുടെ താല്പര്യത്തിനൊത്ത് പഠിപ്പിക്കുകയും സുഹൃത്തിനെപ്പോലെ പെരുമാറുകയും വേണം.
  • വൈകാരികമായ വികാസവും, വ്യക്തിത്വ വികാസവും സന്മാർഗ ബോധവും സംഭവിക്കേണ്ട കാലഘട്ടം - യൗവനം
  • “പ്രകൃതിയിലേക്ക് മടങ്ങുക” (Return to the nature) എന്ന ആശയത്തിന്റെ വക്താവ് - റൂസ്സോ

 

റൂസ്സോയുടെ വിദ്യാഭ്യാസ കാഴ്ചപ്പാടുകൾ

  • കുട്ടിത്തത്തെ ബോധന ശാസ്ത്രപരമായി (Pedagogical Way) നോക്കിക്കാണണം.
  • കുട്ടിയാണ് വിദ്യാഭ്യാസത്തിന്റെ കേന്ദ്രബിന്ദു.
  • കുട്ടികൾ യഥാർഥത്തിൽ നന്മ നിറഞ്ഞവരാണ്. 
  • സമൂഹമാണ് മനുഷ്യരെ ദുഷിപ്പിക്കുന്നത്.
  • കുട്ടിയുടെ പ്രകൃതത്തിനനുസരിച്ചാവണം വിദ്യാഭ്യാസം .
  • ജന്മതാൽപ്പര്യമനുസരിച്ചാണ് പ്രവർത്തിക്കേണ്ടത്, അല്ലാതെ ബാഹ്യനിയമങ്ങൾക്കനുസൃതമല്ല.
  • ആത്മപ്രകാശനമാണ് വിദ്യാഭ്യാസലക്ഷ്യം
  • പ്രയോഗത്തിലൂടെയാണ് സിദ്ധാന്തം രൂപപ്പെടേണ്ടത്.
  • പ്രകൃതിയാണ് പ്രഥമാധ്യാപകൻ. 
  • ഇന്ദ്രിയ പരിശീലനമാണ് ആദ്യം നൽകേണ്ടത്. പിന്നീട് മതി സന്മാർഗിക ബൗദ്ധിക വിദ്യാഭ്യാസം

 

റൂസ്സോയും പ്രകൃതിവാദവും

  • "പ്രകൃതി എന്നെ സന്തുഷ്ടനും നല്ലവനുമായാണ് സൃഷ്ടിച്ചത്. ഞാൻ അങ്ങനെ അല്ലെങ്കിൽ അതിനു കാരണം ഈ സമൂഹമാണ്". - റൂസ്സോ
  • "അപകടകരമായ സ്വാതന്ത്ര്യത്തെയാണ് ഞാൻ ശാന്തമായ അടിമത്തത്തെക്കാൾ വിലമതിക്കുന്നത്". - റൂസ്സോ
  • “ജനിക്കുന്ന സമയത്ത് എല്ലാ കുട്ടികളും എല്ലാ നന്മകളോടും കൂടിയാണ് ജനിക്കുന്നത്. സമൂഹവുമായുള്ള സംസർഗമാണ് അവരെ ചീത്തയാക്കുന്നത്''. - റൂസ്സോ

Related Questions:

പ്രൊജക്റ്റ് രീതിയുടെ ഉപജ്ഞാതാവ് ?
"വിദ്യാർത്ഥികൾ മൂല്യബോധവും അച്ചടക്കവും വ്യക്തിത്വമുളളവരും സ്വയം ചിന്തിക്കാനും പ്രവർത്തിക്കാനും ശേഷിയുള്ളവരുമായി മാറണം" എന്നഭിപ്രായപ്പെടുന്ന വിദ്യാഭ്യാസ ദർശനം ?
മൂന്നുമാസത്തിനുള്ളിൽ പൂർത്തിയാക്കാനായി നിങ്ങൾ ഓരോ പ്രൊജക്റ്റ് കുട്ടികൾക്ക് നൽകുന്നു. അതിൽ അധ്യാപകനെന്ന നിലയിൽ നിങ്ങളുടെ പങ്ക്?
പ്രീ-സ്കൂൾ കുഞ്ഞിൻ്റെ ഭാഷാ വികാസത്തിന് നൽകാറുള്ള ഒരു പഠന പ്രവർത്തനമാണ് :
കുട്ടികളിൽ ഉത്തമ ശീലങ്ങൾ വളർത്തിയെടുക്കൽ ആണ് വിദ്യാഭ്യാസത്തിൻറെ ലക്ഷ്യം എന്ന് പറഞ്ഞതാര് ?