App Logo

No.1 PSC Learning App

1M+ Downloads
ശീതകാല നെൽക്കൃഷി രീതി അറിയപ്പെടുന്നത് ?

Aവിരിപ്പ്

Bമുണ്ടകൻ

Cപുഞ്ച കൃഷി

Dഇവയൊന്നുമല്ല

Answer:

B. മുണ്ടകൻ

Read Explanation:

കേരളത്തിലെ നെൽകൃഷി 

വിരിപ്പ്

  • ഏപ്രിൽ , മെയ് മാസങ്ങളിൽ കൃഷി ഇറക്കി സെപ്തംബർ ,ഒക്ടോബർ മാസങ്ങളിൽ  വിളവെടുക്കുന്ന നെൽ കൃഷി  രീതിയാണ് വിരിപ്പ് കൃഷി .  
  • ശരത് കാല വിള/ആദ്യവിള എന്നും അറിയപ്പെടുന്നു 
  • കന്നി മാസത്തിൽ വിളവെടുക്കുന്നത് കൊണ്ട്  കന്നിക്കൊയ്ത്ത് എന്നും പറയാറുണ്ട് .

മുണ്ടകൻ

  • സെപ്തംബർ , ഒക്ടോബർ  മാസങ്ങളിൽ വിളവിറക്കി ഡിസംബർ , ജനുവരി മാസങ്ങളിൽ വിളവെടുക്കുന്ന നെൽകൃഷി രീതി .
  • ഇതിനെ ശീതകാല കൃഷി രീതിയായി അറിയപ്പെടുന്നു
  • മകരക്കൊയ്ത്ത് എന്നും ‌ മുണ്ടകൻ  കൃഷി  അറിയപ്പെടുന്നു

പുഞ്ച

  • വേനൽ കാല നെൽ കൃഷി രീതിയാണ് 'പുഞ്ച '
  • ഡിസംബർ , ജനുവരി മാസങ്ങളിൽ വിളവിറക്കി മാർച്ച് , ഏപ്രിൽ മാസങ്ങളിൽ വിളവെടുക്കുന്നു
  • കുട്ടനാടൻ പ്രദേശങ്ങൾ പുഞ്ചകൃഷിക്ക് പേരുകേട്ടതാണ്.

  


Related Questions:

അടുത്തിടെ ഇന്ത്യൻ പേറ്റൻറ് ലഭിച്ച കേരള കാർഷിക സർവ്വകലാശാലയും അർജുന നാച്ചുറൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയും ചേർന്ന് നിർമ്മിച്ച "ജിൻജറോൾ" എന്ന ഉൽപ്പന്നം വികസിപ്പിച്ചത് ഏത് ഇനം ഇഞ്ചിയിൽ നിന്നാണ് ?
വിരിപ്പ് ,മുണ്ടകൻ,പുഞ്ച എന്നിവ കേരളത്തിലെ ഏതു കാർഷിക വിളയുമായി ബന്ധപ്പെട്ടിരിക്കുന്നു?
കേരളത്തിലെ ജില്ലകളിൽ ഏറ്റവും കൂടുതൽ നെല്ല് ഉത്പാദിപ്പിക്കുന്നത് ?
20ാമത് ലൈവ് സ്റ്റോക്ക് സെൻസസ് പ്രകാരം കേരളത്തിൽ എത്ര കന്ന് കാലികളാണുള്ളത് ?
2023 ജൂലൈയിൽ വജ്ര ജൂബിലി ആഘോഷിച്ച കേരളത്തിലെ ഗവേഷണ സ്ഥാപനം ?