App Logo

No.1 PSC Learning App

1M+ Downloads
ശീതജലപ്രവാഹമായ പെറു അല്ലെങ്കിൽ ഹംബോൾട്ട് പ്രവാഹത്തെ താൽക്കാലികമായി മാറ്റി പ്രസ്തുത സ്ഥാനത്ത് എത്തുന്ന മധ്യരേഖാ ഉഷ്ണജലപ്രവാഹത്തിൻ്റെ ഒരു തുടർച്ച മാത്രമാണ് :

Aഎൽനിനോ

Bലാ നിനോ

Cഓസ്‌ട്രേലിയൻ ജലപ്രവാഹം

Dവാണിജ്യ വാതങ്ങൾ

Answer:

A. എൽനിനോ

Read Explanation:

എൽനിനോയും ഇന്ത്യൻ മൺസൂണും (EI-Nino and the Indian Monsoon)

  • ഓരോ മൂന്നു മുതൽ ഏഴ് വർഷത്തിലുമൊരിക്കൽ സംഭവിക്കാറുള്ളതും, ലോകത്തിൻ്റെ വിവിധഭാഗങ്ങളിൽ വരൾച്ച, വെള്ളപ്പൊക്കം തീവ്രമായ കാലാവസ്ഥ എന്നിവയ്ക്കും കാരണമാകുന്ന ഒരു കാലാവസ്ഥാപ്രതിഭാസമാണ് എൽനിനോ (EI-Nino). 

  • ഇതിൽ സമുദ്രത്തിലെയും അന്തരീക്ഷത്തിലെയും പ്രതിഭാസങ്ങൾ ഉൾപ്പെടുന്നു. 

  • കിഴക്കൻ പസഫിക് സമുദ്രത്തിൽ പെറുതീരത്തിൻ്റെ ആഴക്കടലിൽ ഉഷ്ണജലപ്രവാഹങ്ങളായി പ്രത്യക്ഷപ്പെടുന്ന ഇവ ഇന്ത്യ ഉൾപ്പെടെ പല പ്രദേശങ്ങളിലെയും കാലാവസ്ഥയെ ബാധിക്കുന്നു. 

  • ശീതജലപ്രവാഹമായ പെറു അല്ലെങ്കിൽ ഹംബോൾട്ട് പ്രവാഹത്തെ താൽക്കാലികമായി മാറ്റി പ്രസ്തുത സ്ഥാനത്ത് എത്തുന്ന മധ്യരേഖാ ഉഷ്ണജലപ്രവാഹത്തിൻ്റെ ഒരു തുടർച്ച മാത്രമാണ് എൽനിനോ. 

  • ഈ പ്രവാഹങ്ങൾ പെറുവി യൻ തീരത്തെ താപനില 10ºC വരെ ഉയർത്തുന്നു. 

(1) മധ്യരേഖാ വായുചംക്രമണത്തെ തടസപ്പെടുത്തുന്നു. 

(ii) സമുദ്രജല ബാഷ്പീകരണം ക്രമരഹിതമാക്കുന്നു. 

(iii) സമുദ്രപ്ലവകങ്ങളുടെ അളവിൽ കുറവ് വരുത്തുന്നു. 

  • ഇത് കടലിൽ മത്സ്യങ്ങളുടെ എണ്ണം കുറയാനിടവരുത്തുന്നു. 

  • ശീതജലപ്രവാഹമായ പെറു അല്ലെങ്കിൽ ഹംബോൾട്ട് പ്രവാഹത്തെ താൽക്കാലികമായി മാറ്റി പ്രസ്തുത സ്ഥാനത്ത് എത്തുന്ന മധ്യരേഖാ ഉഷ്ണജലപ്രവാഹത്തിൻ്റെ ഒരു തുടർച്ച മാത്രമാണ് എൽനിനോ. 

  • എൽനിനോ എന്ന വാക്കിനർഥം 'ഉണ്ണിയേശു' (Child Christ) എന്നാണ്. 

  • കാരണം ഈ ജലപ്രവാഹം ഡിസംബറിൽ ക്രിസ്തുമസോടെയാണ് വന്നെത്തുന്നത്. 

  • ദക്ഷിണാർധഗോളത്തിൽ പെറുവിൽ ഡിസംബർ വേനൽക്കാലമാസമാണ്. 

  • ഇന്ത്യയിൽ എൽനിനോ ദീർഘകാലമൺസൂൺ പ്രവചനങ്ങൾക്ക് പ്രയോജനപ്പെടുത്തുന്നു. 


Related Questions:

Which of the following factors are characterised by the cold weather season in India?
Which of the following are the reasons for rainfall during winters in north-western part of India?
What is the primary reason for the relatively mild hot weather season in South India compared to North India?
The southern branch of which of the following jet streams (high winds) plays an important role in the winter season in north and northwestern India?
Which region receives its highest rainfall during the retreating monsoon season?