ശീതസമരം എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചതാര് ?
Aമിഖായേൽ ഗോർബച്ചേവ്
Bഹാരി ട്രൂമാൻ
Cബെർണാഡ് ബെറൂച്ച്
Dജോൺ എഫ് കെന്നഡി
Answer:
C. ബെർണാഡ് ബെറൂച്ച്
Read Explanation:
- രണ്ടാം ലോകയുദ്ധാനന്തരം അമേരിക്കയും സോവിയറ്റ് യൂണിയനും ഭിന്നിക്കുകയും, ഇത് ലോകരാജ്യങ്ങൾക്കിടയിൽ തന്നെ രണ്ട് ചേരികൾ രൂപപ്പെടുവാൻ കാരണമായി.
- മുതലാളിത്ത ചേരിയും, സോഷ്യലിസ്റ്റ് ചേരിയും ആണ് ഇങ്ങനെ രൂപപ്പെട്ടത്.
- മുതലാളിത്ത ചേരിക്ക് നേതൃത്വം നൽകിയത് : അമേരിക്ക
- സോഷ്യലിസ്റ്റ് ചേരിക്ക് നേതൃത്വം നൽകിയത് : സോവിയറ്റ് യൂണിയൻ
- ലോകരാജ്യങ്ങളെ തന്നെ രണ്ടു ചേരികളിൽ നിർത്തിയ ഈ ആശയപരമായ വേർതിരിവിനെ ചരിത്രകാരനായ അർണോൾഡ് ടോയൻബി 'ഇരു ധ്രുവ രാഷ്ട്രീയം' എന്ന് വിളിച്ചു.
- മുതലാളിത്ത ചേരിയും, സോഷ്യലിസ്റ്റ് ചേരിയും തമ്മിലുണ്ടായ ആശയപരമായ സംഘർഷങ്ങളും, നയതന്ത്ര യുദ്ധങ്ങളും അറിയപ്പെടുന്നത് :ശീതസമരം (Cold War)
- 'ശീതസമരം' എന്ന പദം ആദ്യമായി ഉപയോഗിച്ചത് : ബെർണാഡ് ബെറൂച്ച്