App Logo

No.1 PSC Learning App

1M+ Downloads
ശീതസമരം ഏതൊക്കെ രാജ്യങ്ങള്‍ തമ്മിലായിരുന്നു?

Aഅമേരിക്കയും സോവിയറ്റ് യൂണിയനും

Bഅമേരിക്ക-ചൈന

Cഇംഗ്ലണ്ട്-ഫ്രാന്‍സ്‌

Dഫ്രാന്‍സും-അമേരിക്കയും

Answer:

A. അമേരിക്കയും സോവിയറ്റ് യൂണിയനും

Read Explanation:

രണ്ടാം ലോക മഹായുദ്ധത്തില്‍ ഒന്നിച്ചു പൊരുതിയ മിത്രങ്ങളായിരുന്ന അമേരിക്കയും സോവിയറ്റ്‌ യൂണിയനും തമ്മില്‍ രണ്ടു ചേരികളിലായി നിന്നുകൊണ്ട്‌ ശീത സമരം ആരംഭിച്ചു. രണ്ടു രാഷ്ട്രങ്ങളും അവരുടെ ചേരിരാജ്യങ്ങളും പരസ്‌പരം ശക്തി തെളിയിക്കാന്‍ ആയുധ മത്സരങ്ങളും തുടങ്ങി. പതിറ്റാണ്ടുകള്‍ റഷ്യയും അമേരിക്കയും വഷളായ ബന്ധങ്ങള്‍ പിന്തുടര്‍ന്നിരുന്നു. ഈ കാലഘട്ടത്തില്‍ ആപല്‍ സന്ധികള്‍ പലതും കടന്നുപോയിട്ടുണ്ട്‌. അതിന്റെ പ്രത്യാഘാതങ്ങള്‍ ആഗോള തലത്തില്‍ വ്യാപിച്ചിരുന്നു. ക്യൂബന്‍ മിസൈല്‍ പ്രശ്‌നം, വിയറ്റ്‌നാം, ഹംഗറി, ബര്‍ലിന്‍ വാള്‍,അഫ്‌ഗാന്‍ യുദ്ധം എന്നിങ്ങനെ ലോക ഭീഷണികള്‍ ശീത സമരങ്ങളുടെ ഭാഗങ്ങളായി കടന്നുപോയി. ചിലത്‌ മറ്റൊരു ലോകമഹായുദ്ധത്തിന്റെ വക്കുകള്‍ വരെയെത്തിച്ചു. മനുഷ്യ കുലത്തെ തന്നെ ഇല്ലാതാക്കുന്ന നശീകരണായുധങ്ങളുടെ ഉത്ഭാദനം ശീത സമരങ്ങളുടെ സൃഷ്ടിയായിരുന്നു.


Related Questions:

രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം മുതലാളിത്ത ചേരിക്കു നേതൃത്വം കൊടുത്ത രാജ്യം ?
അമേരിക്കയും , സോവിയറ്റ് യൂണിയനും ,യുണൈറ്റഡ് കിങ്ഡവും തമ്മിൽ ന്യൂക്ലിയർ ടെസ്റ്റ് ബാൻ ട്രീറ്റി (NTBT) ഒപ്പുവച്ചത് എന്ന് ?

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏതാണ്?

1.അമേരിക്ക നേതൃത്വം കൊടുത്ത മുതലാളിത്ത ചേരിയും സോവിയറ്റ് യൂണിയൻ നേതൃത്വം നൽകിയ സോഷ്യലിസ്റ്റ് ചേരിയും തമ്മിലുള്ള ആശയപരമായ സംഘര്‍ഷങ്ങളും നയതന്ത്രയുദ്ധങ്ങളും ആണ് ശീതസമരം.

2.ആശയ പരമായ ഭിന്നതയും രാഷ്ട്രീയ അവിശ്വാസവുമാണ് ശീത സമരത്തിന്റെ അടിസ്ഥാനം.

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. സോവിയറ്റ് യൂണിയൻറെ സമ്പദ്ഘടന പുന സംഘടിപ്പിക്കുന്നതിനായി കൊണ്ടുവന്ന ഭരണപരിഷ്കാരം ആയിരുന്നു പെരിസ്ട്രോയിക്ക.
  2. ഉൽപാദന മേഖലയിലെ രാഷ്ട്രത്തിൻറെ നിയന്ത്രണം അവസാനിപ്പിക്കുക,  കേന്ദ്രീകൃത ആസൂത്രണത്തിൽ ഇളവ് വരുത്തുക എന്നിവ പെരിസ്ട്രോയിക്കയുടെ മുഖ്യ ലക്ഷ്യങ്ങൾ ആയിരുന്നു.
    കമ്മ്യൂണിസത്തെ സോവിയറ്റ് യൂണിയന്റെ അതിർത്തിക്കുള്ളിൽ ഒതുക്കി നിർത്താൻ അമേരിക്ക മുന്നോട്ട് വച്ച നയം ഏത് ?