Challenger App

No.1 PSC Learning App

1M+ Downloads
ശുചീന്ദ്രം ഉടമ്പടിയിൽ ഒപ്പുവെച്ച തിരുവിതാംകൂർ രാജാവ് ആര് ?

Aശ്രീമൂലം തിരുനാൾ

Bമാർത്താണ്ഡവർമ്മ

Cവിശാഖം തിരുനാൾ

Dധർമ്മരാജ

Answer:

D. ധർമ്മരാജ

Read Explanation:

കാർത്തിക തിരുനാൾ രാമവർമ്മ

  • മാർത്താണ്ഡവർമയുടെ പിൻഗാമിയായ തിരുവിതാംകൂർ മഹാരാജാവ്.
  • ധർമ്മരാജാ എന്ന പേരിൽ പ്രസിദ്ധൻ.

  • തന്റെ മുൻഗാമി നേടിയെടുത്ത എല്ലാ പ്രദേശങ്ങളും നിലനിർത്തുക മാത്രമല്ല അവയെല്ലാം വിജയകരമായ രീതിയിൽ ഭരിക്കാനും കഴിഞ്ഞു എന്നത് ഇദ്ദേഹത്തിന്റെ നേട്ടങ്ങളായി വിലയിരുത്തപ്പെടുന്നു.

  • മൈസൂർ പടയോട്ടത്തെത്തുടർന്ന് മലബാറിൽ നിന്നു പലായനം ചെയ്‌ത്‌ തിരുവിതാംകൂറിലെത്തിയ അഭയാർഥികൾക്ക് ധാർമികനീതിയോടെ അഭയം നൽകിയതിനാലാണ് .ധർമ്മരാജ' എന്നറിയപ്പെടുന്നത് 
  • കാർത്തിക തിരുനാൾ രാമവർമ്മയുടെ ഭരണകാലത്ത് തിരുവിതാംകൂർ അറിയപ്പെട്ടിരുന്നത് - ധർമ്മരാജ്യം 

  • ഇതരമതാനുയായികൾക്ക് നൽകുന്ന സേവനങ്ങൾ വാഴ്ത്തികൊണ്ട് റോമിലെ പോപ്പിന്റെ കത്ത് ലഭിച്ച തിരുവിതാംകൂർ രാജാവ്

  • ആധുനിക തിരുവിതാംകൂര്‍ ഏറ്റവും കൂടുതല്‍ കാലം (1758-1798) ഭരിച്ച രാജാവ്‌.
  • 'കിഴവന്‍ രാജാ' എന്നും അറിയപ്പെട്ട ഭരണാധികാരി

  • തിരുവിതാംകൂറിന്റെ തലസ്ഥാനം പത്മനാഭപുരത്തുനിന്ന്‌ തിരുവനന്തപുരത്തേക്ക്‌ മാറ്റിയ രാജാവ്‌

  • 1788-ല്‍ ഇംഗ്ലീഷ്‌ ഈസ്റ്റ് ഇന്ത്യാക്കമ്പനിയുമായി കരാറില്‍ ഏര്‍പ്പെട്ട തിരുവിതാംകൂര്‍ രാജാവ്‌

  • ഹൈദരാലിയുടെയും ടിപ്പുസുൽത്താന്റെയും മലബാർ ആക്രമണ സമയത്തെ തിരുവിതാംകൂർ രാജാവ്

  • മൈസൂർപ്പടയുടെ കയ്യേറ്റം തടയാൻ ധർമ്മരാജാവ് മധ്യ കേരളത്തിൽ പ്രസിദ്ധമായ നെടുങ്കോട്ട കെട്ടി.

  • ഡിലനോയ് ആയിരുന്നു നെടുങ്കോട്ടയുടെ നിർമാണത്തിനു മേൽനോട്ടം വഹിച്ചത്. 

  • മാര്‍ത്താണ്ഡവര്‍മയുടെ കാലത്ത്‌ പുരോഗമിച്ചിരുന്ന തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിലെ ഗോപുരത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയ രാജാവ്‌

  • ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ കർണാടക സംഗീതത്തിലെ സപ്തസ്വരങ്ങള്‍ കേൾപ്പിക്കുന്ന പ്രത്യേകതരം കല്‍ത്തൂണുകളോട്‌ കൂടിയ കുലശേഖരമണ്ഡപം പണികഴിപ്പിച്ച രാജാവ്

  • ആലങ്ങാടും പറവൂരും തിരുവിതാംകൂറിനോട്‌ കൂട്ടിച്ചേര്‍ത്ത തിരുവിതാംകൂര്‍ രാജാവ്‌ 

  • 1762ൽ കൊച്ചിയും തിരുവിതാംകൂറുമായി ഒപ്പ്‌വെച്ച ഉടമ്പടി - ശുചീന്ദ്രം ഉടമ്പടി (ശുചീന്ദ്രം ക്ഷേത്രത്തിൽ വച്ചാണ് ഈ ഉടമ്പടി ഒപ്പു വെച്ചത്)
  • ധർമ്മരാജയുമായി സഖ്യമുണ്ടാക്കിയ കൊച്ചിയിലെ രാജാവ് - കേരളവർമ്മ

  • പഴശ്ശിരാജാവിന്റെയും ശക്തന്‍ തമ്പുരാന്റെയും സമകാലികനായിരുന്ന തിരുവിതാംകൂര്‍ രാജാവ്‌ - ധർമ്മരാജ 

  • 1766ല്‍ രണ്ടാം തൃപ്പടിദാനം നടത്തിയ തിരുവിതാംകൂര്‍ രാജാവ്‌

  • 1789ല്‍ ഡച്ചുകാരില്‍നിന്ന്‌ കൊടുങ്ങല്ലൂര്‍ കോട്ടയും പള്ളിപ്പുറം കോട്ടയും വിലയ്ക്കുവാങ്ങിയ തിരുവിതാംകൂര്‍ രാജാവ്‌ 

  • “മലബാറിലെ സെമീന്ദാര്‍" എന്നറിയപ്പെടുന്നത്‌ - ധര്‍മ്മരാജ

  • കിഴക്കേകോട്ടയുടെയും പടിഞ്ഞാറേകോട്ടയുടെയും പണി പൂർത്തിയാവുമ്പോൾ തിരുവിതാംകൂർ രാജാവ് (പണി ആരംഭിച്ചത് മാർത്താണ്ഡവർമ്മയുടെ കാലത്ത്)

  • കാർത്തിക തിരുനാൾ രാമവർമയുടെ സദസ്സ് അലങ്കരിച്ചിരുന്ന പ്രമുഖ കവികൾ - കുഞ്ചൻ നമ്പ്യാരും ഉണ്ണായി വാര്യരും

  • രാജസൂയം, സുഭദ്രാഹരണം, പാഞ്ചാലീസ്വയംവരം, ബകവധം, കല്യാണസൗഗന്ധികം തുടങ്ങിയ ആട്ടക്കഥകള്‍ രചിച്ച തിരുവിതാംകൂര്‍ രാജാവ്‌

  • ഭരതമുനിയുടെ നാട്യശാസ്ത്രത്തെ അവലംബിച്ച്‌ സംസ്‌കൃതത്തില്‍ ബാലരാമഭരതം രചിച്ച തിരുവിതാംകൂര്‍ രാജാവ്‌ 

  • നാൽപ്പതു വർഷത്തെ ദീർഘഭരണത്തിന് ശേഷം 1798ൽ 74-ാം വയസ്സിൽ നാടു നീങ്ങി.

അയ്യപ്പൻ മാർത്താണ്ഡപിള്ള

  • ധർമ്മരാജയുടെ പ്രശസ്തനായ ദളവ

  • തെക്കേമുഖം, വടക്കേമുഖം, പടിഞ്ഞാറേ മുഖം എന്നിങ്ങനെ തിരുവിതാംകൂർ നാട്ടുരാജ്യത്തെ വിഭജിച്ചത് - അയ്യപ്പൻ മാർത്താണ്ഡപിള്ള

  • വർക്കല നഗരത്തിന്റെ സ്ഥാപകൻ

രാജാ കേശവദാസ്‌

  • ധർമ്മരാജയുടെ പ്രഗല്ഭ ദിവാനായിരുന്നു രാജാ കേശവദാസ്‌
  • തിരുവിതാംകൂറിൽ ദിവാൻ എന്ന ഔദ്യോഗിക നാമം സ്വീകരിച്ച ആദ്യ വ്യക്തി 
     
  • എം.സി റോഡിന്റെ പണി ആരംഭിച്ചത് - രാജാ കേശവദാസ് 
     
  • 'വലിയ ദിവാൻജി' എന്നറിയപ്പെട്ടിരുന്നത് - രാജാ കേശവദാസ് 
     
  • ആലപ്പുഴ പട്ടണത്തിന്റെ സ്ഥാപകൻ 
     
  • രാജാ കേശവദാസിന് 'രാജ' എന്ന പദവി നൽകിയത് - മോര്‍ണിംഗ്ടണ്‍ പ്രഭു
     
  • ചാല കമ്പോളം, ആലപ്പുഴ പട്ടണം എന്നിവ പണികഴിപ്പിച്ച ദിവാൻ‌

Related Questions:

തിരുവിതാംകൂർ സർവകലാശാലയുടെ ആദ്യത്തെ ചാൻസിലർ ആര് ?
Who presided over the first meeting of the Sree Moolam Praja Sabha in Thiruvananthapuram in 1904?)
Who was known as 'Garbha Sreeman' and ‘Dakshina Bhojan’?
ദിവാൻ എന്ന പേരോടെ തിരുവിതാംകൂറിൽ മുഖ്യസചിവപദം കൈയാളിയ ആദ്യ വ്യക്തി?
തിരുവിതാംകൂറിൽ പ്രാഥമിക വിദ്യാഭ്യാസം സൗജന്യവും നിർബന്ധവുമാക്കിയ ഭരണാധികാരി ?