ശുദ്ധചിന്തനത്തിനുള്ള കഴിവ് വികസിപ്പിക്കുന്ന ബ്രൂണറുടെ വികസന ഘട്ടമാണ് ?
Aബിംബനഘട്ടം
Bപ്രവർത്തനഘട്ടം
Cപ്രതീകാത്മകഘട്ടം
Dപ്രശ്നപരിഹരണ ഘട്ടം
Answer:
C. പ്രതീകാത്മകഘട്ടം
Read Explanation:
ബ്രൂണറുടെ വൈജ്ഞാനിക വികാസ ഘട്ടങ്ങൾ
- പ്രവർത്തന ഘട്ടം
- ബിംബന ഘട്ടം
- പ്രതിരൂപാത്മക ഘട്ടം
1. പ്രവർത്തന ഘട്ടം (Enactive Stage)
- പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുകൊണ്ടുള്ള പഠനമാണ് ഈ ഘട്ടത്തിൽ നടക്കുന്നത്.
- വസ്തുക്കൾ ഉപയോഗിച്ചുകൊണ്ടുള്ള പഠനമാണിത്. ഇങ്ങനെ മനസ്സിലാക്കിയ കാര്യങ്ങൾ ഭാഷയിലൂടെയോ പ്രവർത്തനങ്ങളിലൂടെയോ ചിലപ്പോൾ വ്യാഖ്യാനിക്കാൻ കഴിഞ്ഞെന്ന് വരില്ല.
- ഏതൊരു ആശയത്തിൻ്റെയും പ്രാഥമികതലം പ്രവർത്തനത്തിന്റേതാണ് എന്നതാണ് ബ്രൂണറുടെ അഭിപ്രായം.
2. ബിംബന ഘട്ടം (Iconic Stage)
- നേരിട്ടുള്ള അനുഭവത്തിനു പകരം ബിംബങ്ങൾ (ചിത്രങ്ങൾ, മോഡലുകൾ മുതലായവ) ഉപയോഗിച്ചുള്ള പഠനമാണ് ഈ ഘട്ടത്തിൽ നടക്കുന്നത്.
- വൈജ്ഞാനിക വികസനത്തിന്റെ ഈ ഘട്ടത്തിൽ വസ്തുക്കൾ, വ്യക്തികൾ, സംഭവങ്ങൾ തുടങ്ങിയവയെ കുട്ടി ആവിഷ്കരിക്കുന്നത് മനോബിംബങ്ങളിലൂടെയാണ് (Mental Images).
- ഈ ഘട്ടത്തിൽ പദാർത്ഥത്തിന്റെ അഭാവത്തിലും, ബിംബങ്ങളിലൂടെ വസ്തുക്കളെ മനസിലാക്കാൻ കഴിയുന്നു.
- വൈജ്ഞാനിക അനുഭവങ്ങൾ സ്വീകരിക്കുന്നതും പ്രകടിപ്പിക്കുന്നതും, പ്രത്യക്ഷണത്തിന് വിധേയമാകുന്നതുമായ വികസന ഘട്ടമാണ് ബിംബനഘട്ടം.
3. പ്രതിരൂപാത്മക ഘട്ടം (Symbolic Stage)
- അമൂർത്താശയങ്ങൾ, പ്രതീകങ്ങൾ തുടങ്ങിയവ ഉപയോഗിച്ചുള്ള പഠനമാണ് ഈ ഘട്ടത്തിൽ നടക്കുന്നത്.
- വൈജ്ഞാനിക അനുഭവങ്ങൾ സ്വീകരിക്കുന്നതും പ്രകടിപ്പിക്കുന്നതുമായ ഘട്ടം.
- കുട്ടി നേടിയ അറിവിനെ പ്രതീകങ്ങളുപയോഗിച്ച് കോഡ് ചെയ്യാൻ ഈ ഘട്ടത്തിൽ സാധിക്കുന്നു.
- ഒരു പഠിതാവ് ഭാഷ ഉപയോഗിച്ച് ആശയം വ്യക്തമാക്കുന്നത് ഈ ഘട്ടത്തിൽ ആണ്.