Challenger App

No.1 PSC Learning App

1M+ Downloads
ശൈത്യകാലത്ത് ITCZ തെക്ക് ഭാഗത്തേക്ക് മാറുന്നു. തൽഫലമായി കാറ്റിൻ്റെ ദിശ വിപരീതമായി വടക്കുകിഴക്കുനിന്നും തെക്ക്, തെക്കുപടിഞ്ഞാറായി മാറുന്നു. അവയാണ് :

Aവടക്കുകിഴക്കൻ മൺസൂൺ

Bതെക്കുപടിഞ്ഞാറൻ മൺസൂൺ

Cതെക്കുകിഴക്കൻ മൺസൂൺ

Dവടക്കുപടിഞ്ഞാറൻ മൺസൂൺ

Answer:

A. വടക്കുകിഴക്കൻ മൺസൂൺ

Read Explanation:

അന്തർ ഉഷ്ണമേഖലാ സംക്രമണമേഖല

 (Intertropical Convergence Zone (ITCZ) 

  • ഭൂമധ്യരേഖയ്ക്കടുത്ത് വാണിജ്യവാതങ്ങൾ കൂടിച്ചേരുന്ന ഒരു ന്യൂനമർദ്ദമേഖലയാണിത്. 

  • ഇവിടെ വായു മുകളിലേക്ക് ഉയരുന്നു. 

  • ജുലായ് മാസത്തിൽ ITCZ ൻ്റെ സ്ഥാനം 25° വടക്ക് അക്ഷാംശപ്രദേശത്ത് ഗംഗാസമതലത്തിന് മുകളിലായിട്ടായിരിക്കും. 

  • ഇത് മൺസൂൺ തടം എന്നറിയപ്പെടുന്നു.

  • ഈ മൺസൂൺ തടം വടക്ക്, വടക്കുപടിഞ്ഞാറൻ ഇന്ത്യയിൽ താപീയ ന്യൂനമർദ്ദമേഖല രൂപപ്പെടുന്നതിന് പ്രചോദനമാകുന്നു.

  •  ITCZ ൻ്റെ സ്ഥാന മാറ്റത്തോടെ ദക്ഷിണാർധഗോളത്തിലെ വാണിജ്യവാതങ്ങൾ കൊറിയോലിസ് ബലംമൂലം 40º - 60° പൂർവരേഖാംശങ്ങൾക്കിടയിൽ ഭൂമധ്യരേഖ മറികടന്ന് തെക്കുപടിഞ്ഞാറുനിന്നും വടക്കുകിഴക്ക് ദിശയിൽ വീശുവാൻ തുടങ്ങുന്നു. 

  • ഇവയാണ് തെക്കുപടിഞ്ഞാറൻ മൺസുൺ കാറ്റുകളാകുന്നത്. 

  • ശൈത്യകാലത്ത് ITCZ തെക്ക് ഭാഗത്തേക്ക് മാറുന്നു. 

  • തൽഫലമായി കാറ്റിൻ്റെ ദിശ വിപരീതമായി വടക്കുകിഴക്കുനിന്നും തെക്ക്, തെക്കുപടിഞ്ഞാറായി മാറുന്നു. 

  • അവയാണ് വടക്കുകിഴക്കൻ മൺസൂൺ.


Related Questions:

Choose the correct statement(s) regarding El-Nino and Peruvian coast:

  1. The sea surface temperature increases drastically during El-Nino.

  2. The Humboldt Current strengthens and brings in more nutrients.

Choose the correct statement(s)

  1. The oppressive "October Heat" occurs primarily due to high temperature and humidity.
  2. North India experiences its wettest season during the retreating monsoon.

    Choose the correct statement(s)

    1. October and November are the months of heaviest rainfall for eastern coastal areas of southern India.
    2. The temperature steadily rises in the second half of October in North India.

      തിരിച്ചറിയുക :

      • ഏപ്രിൽ, മെയ് മാസങ്ങളിൽ സൂര്യന്റെ നേർരേഖയിലുള്ള രശ്മികൾ ഉത്തരായനരേഖയ്ക്ക് നേർമുകളിൽ ആയിരിക്കുന്നതിനാൽ ഇന്ത്യൻ മഹാസമുദ്രത്തിന് വടക്കുള്ള വിസ്തൃതമായ കരഭാഗം അതിയായി ചൂടുപിടിക്കുന്നു. 

      • ഇത് ഉപഭൂഖണ്ഡത്തിൻറെ വടക്കുപടിഞ്ഞാറ് ഭാഗത്ത് തീവ്രമായ ന്യൂനമർദം രൂപപ്പെടുന്നതിന് കാരണമാകുന്നു.

      • ഇതേസമയം ജലം സാവധാനം ചൂടാകുന്നതിനാൽ കരകൾക്ക് തെക്കുള്ള ഇന്ത്യൻ മഹാസമുദ്രഭാഗത്ത് ഉച്ചമർദമായിരിക്കും. 

      • ന്യൂനമർദ്ദകേന്ദ്രങ്ങൾ മധ്യരേഖയ്ക്കപ്പുറത്തേക്ക് തെക്കുകിഴക്കൻ വാണിജ്യവാതങ്ങളെ ആകർഷിക്കുന്നു.

      • ഈ സാഹചര്യങ്ങൾ ITCZ വടക്കോട്ട് മാറുന്നതിന് സഹായകമാകുന്നു. 

      • തെക്കുകിഴക്കൻ വാണിജ്യവാതങ്ങൾ മധ്യരേഖ മറികടക്കുമ്പോൾ ദിശാവ്യതിയാനം സംഭവിച്ച് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെത്തുന്നു. 

      ഭാരതത്തിൻ്റെ ഭൂമിശാസ്ത്രാത്മക സവിശേഷതകൾ മൺസൂൺ കാലാവസ്ഥയെ എങ്ങനെ സ്വാധീനിക്കുന്നു എന്നതിനെ ഏറ്റവും നല്ല രീതിയിൽ വിശദീകരിക്കുന്നത് ഏത് പ്രസ്താവനയാണ്?