Challenger App

No.1 PSC Learning App

1M+ Downloads

ശൈത്യകാലവുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

  1. ഡിസംബർ പകുതിയോടെ ഇന്ത്യയിൽ ആരംഭിക്കുന്നു
  2. തെളിഞ്ഞ അന്തരീക്ഷം ,താഴ്ന്ന ആർദ്രത തുടങ്ങിയവ ശൈത്യകാലത്തിൻ്റെ പ്രത്യേകതകളാണ്
  3. ശൈത്യ കാലത്തിലാണ് ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ പശ്ചിമ അസ്വസ്ഥത എന്ന പ്രതിഭാസം ഉണ്ടാകുന്നത്

    Aഇവയൊന്നുമല്ല

    Bഎല്ലാം ശരി

    Cമൂന്ന് മാത്രം ശരി

    Dഒന്ന് മാത്രം ശരി

    Answer:

    B. എല്ലാം ശരി

    Read Explanation:

    • ഭൂമിയിൽ അനുഭവപ്പെടുന്ന ഒരു ഋതുവാണ് ശൈത്യകാലം അഥവാ ശിശിരം.
    • ഇന്ത്യയിൽ ഡിസംബർ പകുതിയോടെയാണ് ശൈത്യ കാലം ആരംഭിക്കുന്നത്.
    • തെളിഞ്ഞ അന്തരീക്ഷം , താഴ്ന്ന ആർദ്രത തുടങ്ങിയവ ഈ കാലത്തിൻറെ പ്രത്യേകതയാണ്.
    • ഉത്തര സമതലത്തിൽ ഡിസംബറിലും ജനുവരിയിലും അതിശൈത്യം അനുഭവപ്പെടുന്നു.
    • ശൈത്യകാലത്ത് ലഭിക്കുന്ന മഴ 'മഹാവത്' എന്നറിയപ്പെടുന്നു.
    • ശൈത്യ കാലാവസ്ഥയിൽ പകൽ ചൂട് കൂടുതലായും രാത്രിയിൽ തണുപ്പ് കൂടുതലായും അനുഭവപ്പെടുന്നു.
    • ശൈത്യകാലത്ത് ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഉണ്ടാകുന്ന ഒരു പ്രതിഭാസമാണ് പശ്ചിമ അസ്വസ്ഥത.
    • ശൈത്യകാലത്ത് മെഡിറ്ററേനിയൻ കടലിൽ രൂപംകൊള്ളുന്ന ശക്തമായ ന്യൂനമർദ്ദം
      ക്രമേണ കിഴക്കോട്ടു നീങ്ങി ഇന്ത്യയിലെത്തുന്നു.
    • ഇത് ഉത്തരമഹാസമതല പ്രദേശങ്ങളിൽ പ്രത്യേകിച്ച് പഞ്ചാബിൽ ശൈത്യകാല മഴയ്ക്ക് കാരണമാകുന്നു.ഈ പ്രതിഭാസമാണ് പശ്ചിമ അസ്വസ്ഥത.

    Related Questions:

    ജാവ ഗർത്തം ഏത് സമുദ്രത്തിലാണ് ?
    പഞ്ചമഹാതടാകങ്ങള്‍ കാണപ്പെടുന്നത് ഏത് വൻകരയിലാണ് ?
    2021 സെപ്റ്റംബറിൽ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട് ഒഡിഷ തീരം തൊടുന്ന ചുഴലിക്കാറ്റ് ഗുലാബിന് പേര് നൽകിയത് രാജ്യം ഏതാണ് ?
    ഈജിപ്തിൻ്റെ ജീവരക്തം എന്ന് വിശേഷിപ്പിക്കപ്പെടുന്ന നദി :
    വലുപ്പത്തിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന വൻകര ഏതാണ് ?