App Logo

No.1 PSC Learning App

1M+ Downloads
ശ്രീരാമകൃഷ്ണമിഷന്റെ ആസ്ഥാനമായ ബേലൂർ സ്ഥിതിചെയ്യുന്ന സംസ്ഥാനം?

Aഉത്തർപ്രദേശ്

Bപശ്ചിമബംഗാൾ

Cകർണ്ണാടക

Dആന്ധ്രാപ്രദേശ്

Answer:

B. പശ്ചിമബംഗാൾ

Read Explanation:

ശ്രീരാമകൃഷ്ണമിഷൻ

  • ശ്രീരാമകൃഷ്ണപരമഹംസരുടെ പ്രധാന ശിഷ്യനായ സ്വാമി വിവേകാനന്ദനാണ് അദ്ദേഹത്തിന്റെ ദർശനം പ്രചരിപ്പിക്കുവാൻ  മിഷൻ സ്ഥാപിച്ചത്.
  • രാമകൃഷ്ണമിഷൻ സ്ഥാപിച്ച വർഷം - 1897
  • ആസ്ഥാനം  - ബേലൂർ (പശ്ചിമ ബംഗാൾ)
  • രാമകൃഷ്ണ മിഷന്റെ വനിതാ വിഭാഗം - ശാരദാമഠം
  • ശ്രീരാമകൃഷ്ണമിഷന്റെ അദ്ധ്യക്ഷനായ ആദ്യ മലയാളി - സ്വാമി രംഗനാഥാനന്ദ
  • ആപ്തവാക്യം : "ആത്മാനോ മോക്ഷാർത്ഥം ജഗത്-ഹിതയാ ച"  (അവനവന്റെയും ലോകത്തിന്റെയും സായൂജ്യത്തിനായി)

ശ്രീരാമകൃഷ്ണ പരമഹംസൻ

  • ഇന്ത്യയിലെ ആദ്ധ്യാത്മികാചാര്യന്മാരിൽ ഏറ്റവും പ്രമുഖൻ.
  • സ്വാമി വിവേകാനന്ദന്റെ ഗുരു.
  • 'ദക്ഷിണേശ്വറിലെ വിശുദ്ധൻ/സന്യാസി എന്നറിയപ്പെടുന്നു.
  • യഥാർത്ഥ പേര് : ഗദാധർ ചതോപാധ്യായ
  • 1866-ൽ ദക്ഷിണേശ്വരത്തെ കാളി ക്ഷേത്രത്തിൽ പൂജാരിയായി. 
  • 'മാനവ സേവയാണ് ഈശ്വര സേവ' എന്ന് പ്രഖ്യാപിച്ചു
  • ശ്രീരാമകൃഷ്ണ പരമഹംസരുടെ പത്നിയുടെ പേര് - ശാരദാ മണി
  • ശ്രീരാമകൃഷ്ണ പരമഹംസൻ സമാധിയായത് - 1886 ഓഗസ്റ്റ് 16
  • ശ്രീരാമകൃഷ്ണ പരമഹംസരുടെ ജീവചരിത്രം ആദ്യമായി ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ചത് - പ്രതാപ് ചന്ദ്ര മജുംദാർ

Related Questions:

Rajiv Gandhi Centre for Biotechnology is at;
മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്നതിന് രൂപവൽക്കരിച്ച ഏജൻസിയായ ഹ്യൂമൻ സ്പേസ് ഫ്ലൈറ്റ് സെൻററിൻറെ ആസ്ഥാനം?
സ്വാതന്ത്ര്യാനന്തരം 1951ൽ ദി ഏഷ്യാറ്റിക്ക് സൊസൈറ്റി എന്ന് പുനർനാമകരണം ചെയ്യപ്പെട്ട സ്ഥാപനം നിലവിൽ സ്ഥിതി ചെയ്യുന്നതെവിടെ?
ആന്‍ഡമാന്‍ നിക്കോബാറിന്‍റെ തലസ്ഥാനം ഏത്?
ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ആസ്ഥാനം എവിടെ?