App Logo

No.1 PSC Learning App

1M+ Downloads
ശ്വാസനാളവും അന്നനാളവും ആരംഭിക്കുന്നത് ഇവയിൽ ഏത് ഭാഗത്ത് നിന്നാണ്?

Aഗ്രസനി

Bഎപ്പിഗ്ലോട്ടിസ്

Cഗ്ലോട്ടിസ്

Dടോൺസിലുകൾ

Answer:

A. ഗ്രസനി

Read Explanation:

ഗ്രസനി (Pharynx)

  • വായുടെ തുടർച്ചയായി കാണുന്ന പേശീനിർമ്മിതമായ ഭാഗം - ഗ്രസനി (Pharynx)
  • ആഹാരവും വായുവും കടന്നു പോകുന്ന പൊതുവായ ഭാഗമാണ് – ഗ്രസനി

    • വായു ---> ഗ്രസനി --->  ശ്വാസനാളം
    • ആഹാരം --->ഗ്രസനി --->അന്നനാളം

  • ഭാഗികമായി ദഹിച്ച ആഹാരം ഗ്രസനിയിലൂടെ അന്നനാളത്തിൽ പ്രവേശിക്കുന്നു. 
  • ഗ്രസനിയിൽ നിന്നാണ് ശ്വാസനാളവും അന്നനാളവും ആരംഭിക്കുന്നത്.
  • നാസാഗഹ്വരത്തിലേക്ക് ആഹാരം കടക്കാതെ സൂക്ഷിക്കുന്ന ഭാഗം - ഉണ്ണാക്ക് (Uvula)
  • ഗ്രസനിയെ ആമാശയവുമായി ബന്ധിപ്പിക്കുന്നത് അന്നനാളം (Oesophagus)

Related Questions:

ആഗിരണം ചെയ്യപ്പെട്ട ആഹാരഘടകങ്ങൾ ശരീരത്തിൻറെ ഭാഗമാക്കുന്ന പ്രക്രിയ?
മനുഷ്യൻ്റെ ചെറുകുടലിൻ്റെ നീളം എത്ര ?
ആമാശയത്തിൽ ഉൽപാദിക്കപ്പെടുന്ന ഹൈഡ്രോക്ലോറിക് ആസിഡിന്റെ pH പരിധി എത്രയാണ്?
ചെറുകുടലിനകത്തെ പോഷക ആഗിരണത്തിനുള്ള പ്രതലവിസ്തീർണ്ണം അനേകം മടങ്ങ് വർദ്ധിപ്പിക്കുന്ന അവയവം ഏതാണ് ?
സങ്കീർണമായ ആഹാരപദാർത്ഥങ്ങളെ ആഗിരണത്തിന് ഉതകുന്ന തരത്തിൽ ലഘുഘടകങ്ങളാക്കി മാറ്റുന്ന പ്രക്രിയ?