Challenger App

No.1 PSC Learning App

1M+ Downloads
ഷ്വാൻ ഏത് സെല്ലുകളുടെ ഭാഗമാണ് ?

Aന്യൂറോൺ

Bപേശികൾ

Cഅലിമെന്ററി കനാൽ

Dവൃക്ക

Answer:

A. ന്യൂറോൺ

Read Explanation:

 നാഡീകോശം 

  • നാഡീവ്യവസ്ഥയുടെ അടിസ്ഥാന ഘടകം നാഡികോശം
  • മറ്റു കോശങ്ങളിൽ നിന്നും നാഡി കോശത്തിലെ സവിശേഷത : സ്വയം വിഭജിക്കാൻ ശേഷിയില്ല
  • പ്രധാന ഭാഗങ്ങൾ : കോശശരീരം, ആക്സോൺ,ആക്സോണൈറ്റ് ,ഡെൻട്രോൺ, ഡെൻഡ്രൈറ്റ് ,സിനാപ്റ്റിക് നോബ് , ഷ്വാൻ കോശം 
  • നാഡികളിലൂടെ പ്രേക്ഷണം ചെയ്യപ്പെടുന്ന സന്ദേശങ്ങളാണ് ആവേഗങ്ങൾ
  • ശരീരത്തിൽ നിന്ന് ആവേഗങ്ങളെ പുറത്തേക്ക് വഹിച്ചുകൊണ്ടുപോകുന്നത് : ആക്സോൺ
  • കോശ ശരീരത്തിൽ നിന്നുള്ള നീളം കൂടിയ തന്തു : ആക്സോൺ
  • ആക്സോണിനെ വലയം ചെയ്യുന്ന ഭാഗം : ഷ്വാൻ  കോശം
  • ആക്സോണിനെ ആവരണം ചെയ്തിരിക്കുന്ന മയിലിൻ എന്ന കൊഴുപ്പ് നിറഞ്ഞ തിളങ്ങുന്ന വെള്ള നിറമുള്ള സ്തരം : മയലിൻ ഷീത്ത്
  • ആക്സോണിന് പോഷക ഘടകങ്ങൾ, ഓക്സിജൻ എന്നിവ നൽകുക, ആവേഗങ്ങളുടെ വേഗത വർദ്ധിപ്പിക്കുക, വൈദ്യുത ഇൻസുലേറ്റർ ആയിവർത്തിക്കുക, ബാഹ്യതകളിൽ നിന്ന് ആക്സോണിനെ സംരക്ഷിക്കുക എന്നീ ധർമ്മങ്ങൾ നിറവേറ്റുന്ന ഭാഗം : മയലിൻ ഷീത്ത്
  •  നാഡികളിലെ മൈലേജ് ഷീറ്റ് നിർമ്മിക്കപ്പെട്ട കോശങ്ങൾ :  ഷ്വാൻ കോശങ്ങൾ
  • ആക്സോണിന്റെ ശാഖകൾ അറിയപ്പെടുന്നത് : ആക്സോണൈറ്റ്
  • ആവേഗങ്ങൾ സിനാപ്റ്റിക് നോബിൽ എത്തിക്കുന്ന ഭാഗം:  ആക്സോണൈറ്റ്
  • ആക്‌സോണൈറ്റിന്റെ നാഡീയ പ്രേഷകം സ്രവിക്കുന്ന അഗ്രഭാഗം: സിനാപ്റ്റിക് നോബ്
  • കോശ ശരീരത്തിൽ നിന്നും പുറത്തേക്ക് നീണ്ടുനിൽക്കുന്ന നാഡീകോശ ഭാഗം : ഡെൻഡ്രോൺ
  •  ശരീരത്തിൽ നിന്നുള്ള നീളം കുറഞ്ഞ തന്തു : ഡെൻഡ്രോൺ
  • ഡെൻട്രോണിന്റെ ശാഖകളാണ് : ഡെൻഡ്രൈറ്റ്
  • തൊട്ടടുത്ത ന്യൂറോണിൽ നിന്നും സന്ദേശങ്ങൾ സ്വീകരിക്കുന്ന നാഡീകോശം :  ഡെൻഡ്രൈറ്റ്
  •  നാഡീകോശത്തിന്റെ  പ്ലാസ്മ സ്തരത്തിൽ ബാഹ്യഭാഗത്തെ ചാർജ് : പോസിറ്റീവ്

Related Questions:

ഗ്രന്ഥികോശങ്ങളിൽ കൂടുതലായി കാണപ്പെടുന്ന കോശാംഗം തിരഞ്ഞെടുക്കുക.
Name the single membrane which surrounded the vacuoles?
To which of the following organisms is the Cell Theory given by Schleiden and Schwann NOT applicable?
കൊഴുപ്പിന്റെ "ബീറ്റാ ഓക്സിഡേഷൻ' നടക്കുന്നത് ഏതു കോശാംഗത്തിൻ വച്ചാണ്?
Which of these is not a function of the Golgi apparatus?